കൊച്ചി: നെടുമ്പാശേരി വിമാനതാവളത്തിൽ വ്യാജ ബോംബ് ഭീഷണി. വിമാനത്തിൽ ബോംബ് വെച്ചതായി അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് റൺവേയിലേക്കു നീങ്ങിയ ഇൻഡിഗോ വിമാനം തിരിച്ചു വിളിച്ചു. യാത്രക്കാരെയും ലഗേജും ഇറക്കിയ ശേഷം ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തി.
രാവിലെ 10.40ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി -ബെംഗളൂരു വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു അധികൃതർക്ക് ലഭിച്ച സന്ദേശം. വിമാനം റൺവേയിലേക്കു നീങ്ങിയ ശേഷമാണ് സന്ദേശം ലഭിച്ചത്. തുടർന്ന് വിമാനത്തെ തിരികെ വിളിച്ച് പരിശോധന നടത്തി ബോംബില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.