ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും ആക്രമണം. ആമസോണ്‍ മാനേജറെ നടുറോഡില്‍ വെടിവച്ച് കൊലപ്പെടുത്തി. ഹര്‍പ്രീത് ഗില്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ ഹര്‍പ്രീതിനെ വെടിവയ്ക്കുകയായിരുന്നു. ഭജന്‍പുര മേഖലയിലെ സുഭാഷ് വിഹാറിലൂടെ ബൈക്കില്‍ വരുമ്പോഴാണ് ഹര്‍പ്രീതിനെതിരെ ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.
അഞ്ചോളം ആളുകള്‍ ചേര്‍ന്ന് ഇയാളെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞു. ഭജന്‍പുര പ്രദേശത്ത് സുഭാഷ് വിഹാര്‍ പ്രദേശത്ത് ബൈക്ക് തടഞ്ഞുനിര്‍ത്തിയാണ് വെടിയുതിര്‍ത്തത്. ഒരു വെടിയുണ്ട ഹര്‍പ്രീതിന്റെ തലക്കുള്ളില്‍ പതിച്ചു. സംഭവ സ്ഥലത്ത് വച്ചുതന്നെ ഹര്‍പ്രീത് മരിച്ചിരുന്നു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗോവിന്ദ് സിങിന്റെ ചെവിയിലും വെടിയേറ്റിട്ടുണ്ട്.
32 കാരനായ സുഹൃത്ത് ഗോവിന്ദ് സിങ് ഭജന്‍പുരയിലാണ് താമസിച്ചിരുന്നത്. ഇയാള്‍ക്ക് സ്വന്തമായി ഹങ്ക്രി മോമോസ് എന്ന ഒരു ഭക്ഷണശാലയുമുണ്ട്. വിദഗ്ദ്ധ ചികിത്സയ്ക്കായി എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുവരും മോട്ടോര്‍ സൈക്കിളില്‍ പോകുമ്പോള്‍ സ്‌കൂട്ടറിലും മറ്റ് മോട്ടോര്‍ സൈക്കിളിലുമായി എത്തിയ അക്രമികള്‍ തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ തിരിച്ചറിയാന്‍ പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.