ഏതൊരു നേട്ടത്തിനു പിന്നിലും ശക്തി കുടുംബമെന്ന് ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പങ്കാളിയായ മലയാളി ഡോ. ഗിരീഷ് ശര്‍മ്മ

ഏതൊരു നേട്ടത്തിനു പിന്നിലും ശക്തി കുടുംബമെന്ന് ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പങ്കാളിയായ മലയാളി ഡോ. ഗിരീഷ് ശര്‍മ്മ

പാലാ: വിജയത്തില്‍ അമിതമായി സന്തോഷിക്കാതെയും പരാജയത്തില്‍ കഠിനമായി ദു:ഖിക്കാതെയുമുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് ചന്ദ്രയാന്‍-3 ദൗത്യത്തില്‍ പങ്കെടുത്ത മലയാളി ഡോ ഗിരീഷ് ശര്‍മ്മ. തന്റെ എല്ലാ വിജയത്തിന്റേയും പിന്നില്‍ കുടുംബമെന്ന നിലയില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനമാണെന്നും ജന്മനാട് നല്‍കിയ ആദരവിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

പനയ്ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയ ഹാളില്‍ ചേര്‍ന്ന ആദരണ യോഗത്തില്‍ വിദ്യാലയ സമിതി പ്രസി ഡന്റ് റെജി കുന്ന നാ കുഴി അധ്യക്ഷത വഹിച്ചു. മാണി സി. കാപ്പന്‍ എം.എല്‍ എ . ഡോ. ഗിരീഷ് ശര്‍മ്മയ്ക്കു് ഉപഹാരം നല്‍കി ആദരിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷോണ്‍ ജോര്‍ജ്, ഈരാറ്റുപേട്ടബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കല ആര്‍, ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.എന്‍. ഉണ്ണികൃഷ്ണന്‍ , ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ഉപാധ്യക്ഷ ലളിതാംബിക കുഞ്ഞമ്മ, തലപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, വാര്‍ഡ് മെമ്പര്‍മാരായ കെ.കെ. ബിജു, പി.കെ സുരേഷ്, കെ.ബി സതീഷ്, പൂഞ്ഞാര്‍ രാജകുടുംബാംഗമായ പി.ആര്‍. അശോക വര്‍മ്മ രാജ, അഡ്വ രാജേഷ് പല്ലാട്ട്, ശംഭു ദേവ ശര്‍മ്മ, ആര്‍ രാജേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വിവിധ സാമൂദായിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ പൊന്നാട ചാര്‍ത്തി അദ്ദേഹത്തെ ആദരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം ജി ലീലാമ്മ സ്വാഗതവും, അഡ്മിനിസ്‌ട്രേറ്റര്‍ പി എന്‍ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.