മുംബൈ: പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ' സഖ്യത്തിന് ഏകോപനസമിതിയില്‍ തീരുമാനമായി. മുംബൈയില്‍ നടന്ന ദ്വിദിന യോഗത്തിലാണ് 14 അംഗ സമിതിയെ നിശ്ചയിച്ചത്. ഇതില്‍ വിവിധ പാര്‍ട്ടികളിലെ 13 പേരെ പ്രഖ്യാപിച്ചു. സിപിഎം പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കും. ജുഡേഗാ ഭാരത്, ജീത്തേഗാ ഇന്ത്യ (ഒരുമിക്കുന്ന ഭാരതം, വിജയിക്കുന്ന ഇന്ത്യ) എന്നതാണ് സഖ്യത്തിന്റെ പ്രചാരണ മുദ്രാവാക്യം.
ലോക്സഭാ തിരഞ്ഞെടുപ്പ് ഒന്നിച്ച് നേരിടാനും യോഗത്തില്‍ തീരുമാനമായി. 2024 ലെ തിരഞ്ഞെടുപ്പ് പറ്റാവുന്നിടത്തോളം ഒന്നിച്ച് നേരിടുമെന്നാണ് പ്രമേയത്തിലുള്ളത്. ഇതുസംബന്ധിച്ച സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. പരസ്പര ധാരണയിലൂടെയും സമവായത്തിലൂടെയും പരമാവധി വേഗം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. ഈ മാസം അവസാനത്തോടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
മാത്രമല്ല കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെ കുറിച്ചും പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റാലികള്‍ നടത്താനും തീരുമാനമായി. അതിനിടെ പ്രതിപക്ഷ സഖ്യത്തിലെ ഐക്യം ശക്തമാവുമ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം വര്‍ധിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു. വരും മാസങ്ങളില്‍ കൂടുതല്‍ റെയ്ഡുകളും അറസ്റ്റുകളും ഉണ്ടാവും. മഹാരാഷ്ട്രയിലും രാജസ്ഥാനിലും ബംഗാളിലും ജാര്‍ഖണ്ഡിലും ഛത്തീസ്ഗഢിലും റെയ്ഡുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.