അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 20 വയസ്; കിടിലന്‍ ചിത്രങ്ങള്‍ പുറത്തു വിട്ട് നാസ

 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 20 വയസ്;  കിടിലന്‍ ചിത്രങ്ങള്‍ പുറത്തു വിട്ട് നാസ

ഫ്ളോറിഡ: ബഹിരാകാശ യാത്രികരുടെ കുടുംബ വീടായ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 20 വയസ്. 2000 നവംബറിലാണ് ബഹിരാകാശത്ത് ഇന്‍ര്‍ നാഷണല്‍ സ്പേസ് സ്റ്റേഷന്‍ (ഐഎസ്എസ്) നിര്‍മിച്ചത്. ഇതുവരെ 242 ബഹിരാകാശ യാത്രികരുടെ താമസത്തിനും മൂവായിരത്തിലധികം ശാസ്ത്ര പരീക്ഷണങ്ങള്‍ക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയം വേദിയായി.

2020ല്‍ പ്രധാനപ്പെട്ട പരീക്ഷണങ്ങള്‍ നടത്തിയതായി നാസ അറിയിച്ചു. മൈക്രോ ഗ്രാവിറ്റിയില്‍ വളരുന്ന മുള്ളങ്കി വളര്‍ത്തിയത് പ്രധാനപ്പെട്ട നേട്ടമായിരുന്നു. ഐഎസ്എസ് എക്സ്പീരിയന്‍സ് എന്നറിയപ്പെടുന്ന വെര്‍ച്വല്‍ റിയാലിറ്റി അനുഭവം സാധ്യമാക്കുന്നതിന് സഞ്ചരിക്കുന്ന ലബോറട്ടറിയിലെ ജീവിതം 360 ഡിഗ്രി ആംഗിളില്‍ പകര്‍ത്തിയതും പ്രധാന നേട്ടമായി നാസ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും നാസ പുറത്തുവിട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.