കൊച്ചുപുരയ്ക്കല്‍ മറിയക്കുട്ടി ജോര്‍ജ് നിര്യാതയായി

കൊച്ചുപുരയ്ക്കല്‍ മറിയക്കുട്ടി ജോര്‍ജ് നിര്യാതയായി

വാഴക്കുളം: കദളിക്കാട് കൊച്ചുപുരയ്ക്കല്‍ പരേതനായ വര്‍ഗീസ് ജോര്‍ജിന്റെ ഭാര്യ മറിയക്കുട്ടി ജോര്‍ജ് (88) നിര്യാതയായി. സംസ്‌കാരം നാളെ (ഞായര്‍) ഉച്ചകഴിഞ്ഞ് 3.30 ന് സ്വവസതിയില്‍ ശുശ്രൂഷകള്‍ ആരംഭിച്ച് കദളിക്കാട് വിമലമാതാ പള്ളി സെമിത്തേരിയില്‍. പരേത അരിക്കുഴ തടത്തില്‍ കുടുംബാംഗമാണ്.

മക്കള്‍: പരേതനായ ജോര്‍ജ്, ജോസ്, ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ (റെക്ടര്‍, മൈനര്‍ സെമിനാരി കോതമംഗലം, സിറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ മുന്‍ ചാന്‍സിലര്‍), സിസ്റ്റര്‍ അനിറ്റ് കൊച്ചുപുരയ്ക്കല്‍ എസ്.എ.ബി.എസ് (റിട്ട. എച്ച്.എം വിമലമാതാ എച്ച്.എസ് കദളിക്കാട്), ജെസി (യു.കെ). മരുമക്കള്‍: മോളി ജോര്‍ജ് മുണ്ടിയാനിക്കല്‍ കുണിഞ്ഞി, ലിസി ജോസ് നെല്ലിക്കുന്നേല്‍ വടകോട്, ഷാജന്‍ മാത്യു തോട്ടത്തില്‍ ആരക്കുഴ (യു.കെ).

ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ (ജൂനിയര്‍) (വികാരി, സെന്റ് ജോസഫ്‌സ് ചര്‍ച്ച്, നേര്യമംഗലം) പൗത്രനാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.