ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ച് കാനഡ; പ്രതികരിക്കാരെ ജസ്റ്റിന്‍ ട്രൂഡോ

ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ച്  കാനഡ; പ്രതികരിക്കാരെ ജസ്റ്റിന്‍ ട്രൂഡോ

ടൊറന്റോ: ഇന്ത്യയുമായുള്ള നിര്‍ദിഷ്ട വ്യാപാര ഉടമ്പടി സംബന്ധിച്ച ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ച് കാനഡ. ഈ വര്‍ഷം ഒരു പ്രാരംഭ കരാര്‍ ഒപ്പു വെക്കാന്‍ ലക്ഷ്യമിടുന്നതായി ഇരു രാജ്യങ്ങളും അറിയിച്ച് മൂന്ന് മാസത്തിന് ശേഷമാണ് കാനഡയുടെ അപ്രതീക്ഷിത നീക്കം. എന്നാല്‍ കാരണം വ്യക്തമല്ല.

ഇരു രാജ്യങ്ങളും 2010 മുതല്‍ സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാറിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ചര്‍ച്ചകള്‍ ഔദ്യോഗികമായി പുനരാരംഭിച്ചത്.

'വ്യാപാര ചര്‍ച്ചകള്‍ ദൈര്‍ഘ്യമേറിയതും സങ്കീര്‍ണവുമായ പ്രക്രിയകളാണ്. ഞങ്ങള്‍ എവിടെയാണെന്നതിന്റെ വിലയിരുത്തല്‍ നടത്താന്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണ്' - ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അടുത്ത ആഴ്ച ന്യൂഡല്‍ഹിയിലേക്ക് വരാനിരിക്കെയാണ് പുതിയ സംഭവ വികാസം.

കഴിഞ്ഞ മാസത്തോടെ ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ കാനഡ ശ്രമിച്ചെങ്കിലും എന്തുകൊണ്ടെന്ന് വിശദീകരിച്ചിട്ടില്ലെന്ന് കാനഡയിലെ ഇന്ത്യന്‍ പ്രതിനിധി സഞ്ജയ് കുമാര്‍ വര്‍മ്മ പറഞ്ഞു.

വ്യാപാരം വര്‍ധിപ്പിക്കുന്നതിനും നിക്ഷേപം വിപുലീകരിക്കുന്നതിനും തര്‍ക്ക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു സംവിധാനം രൂപീകരിക്കുന്നതിനൊപ്പം ഈ വര്‍ഷം ഒരു പ്രാരംഭ കരാര്‍ മുദ്രവെക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യയും കാനഡയും മെയ് മാസത്തില്‍ പറഞ്ഞിരുന്നു.

അടുത്തയാഴ്ച നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ കാനഡയുമായും മറ്റ് രാജ്യങ്ങളുമായും ഉഭയകക്ഷി സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ നടത്താന്‍ കേന്ദ്രം പദ്ധതിയിട്ടതായി കഴിഞ്ഞ മാസം ഒരു ഉന്നത ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ പുതിയ തീരുമാനത്തെപ്പറ്റി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഓഫീസും വ്യാപാര മന്ത്രി മേരി എന്‍ജിയുടെ ഓഫീസും പ്രതികരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.