ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ സഖ്യം തുണച്ചു; ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍, പാക്കിസ്ഥാനു ജയിക്കാന്‍ 267 റണ്‍സ്

ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ സഖ്യം തുണച്ചു; ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍, പാക്കിസ്ഥാനു ജയിക്കാന്‍ 267 റണ്‍സ്

പല്ലേക്കേലെ: പാക്കിസ്ഥാനെതിരായ ഏഷ്യാ കപ്പ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ ഔട്ടായി.

66 റണ്‍സിന് കോലി, രോഹിത്, ഗില്‍, ശ്രേയസ് അയ്യര്‍ എന്നിങ്ങനെ നാലു മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായ ഇന്ത്യയെ വന്‍തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത് പാണ്ഡ്യയുടെയും കിഷന്റെയും ഇന്നിംഗ്‌സുകളാണ്. പാണ്ഡ്യ 90 പന്തില്‍ 87 റണ്‍സ് നേടിയപ്പോള്‍ 81 പന്തില്‍ നിന്ന് 82 റണ്‍സായിരുന്നു ഇഷാന്‍ കിഷന്റെ സമ്പാദ്യം.

ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ശ്രദ്ധയോടെ തുടങ്ങിയെങ്കിലും അഞ്ചാം ഓവറില്‍ ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേറ്റു. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ നായകന്‍ രോഹിത് ശര്‍മ മടങ്ങി. 22 പന്തില്‍ നിന്ന് 11 റണ്‍സായിരുന്നു നായകന്റെ സമ്പാദ്യം.

സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്കും അധികം ആയുസുണ്ടായില്ല. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ബോള്‍ഡ് ആയി പുറത്താകുമ്പോള്‍ 4 റണ്‍സ് മാത്രമായിരുന്നു കോലിയുടെ സമ്പാദ്യം. ഗില്‍ (10), അയ്യര്‍ (14) എന്നിവര്‍ക്കും കാര്യമായി ചെറുത്തു നില്‍ക്കാനാകാതെ വന്നതോടെ ഇന്ത്യ പരുങ്ങി.

തുടര്‍ന്ന് കിഷന്‍, പാണ്ഡ്യ എന്നിവര്‍ ചേര്‍ന്നു നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

പാക്കിസ്ഥാനു വേണ്ടി ഷഹീന്‍ അഫ്രീദി നാലും റൗഫ്, നസീം ഷാ എന്നിവര്‍ മൂന്നു വിക്കറ്റു വീതവും നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.