സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് വിടവാങ്ങി

സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് വിടവാങ്ങി

സിംബാബ് വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് വിടവാങ്ങി. 49 വയസുകാരനായ സ്ട്രീക്ക് ഏറെ നാളായി കാന്‍സര്‍ രോഗബാധിതനായി ചികില്‍സയിലായിരുന്നു. മെറ്റാബെലാലാന്‍ഡിലുള്ള അദ്ദേഹത്തിന്റെ ഫാംഹൗസില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

സിംബാബ്‌വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ ഇറുനൂറിലധികം വിക്കറ്റുകള്‍ (216) നേടിയ ഏക സിംബാബ്‌വെ കളിക്കാരനെന്ന നേട്ടത്തിന് ഉടമയാണ്.

മികച്ച ഓള്‍റൗണ്ടര്‍ ആയിരുന്ന അദ്ദേഹം റണ്‍സ് വേട്ടക്കാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തുമാണ്. 2005 ലാണ് അദ്ദേഹം തന്റെ രാജ്യത്തിനായി അവസാനമായി കളിച്ചത്. 2009-13 വരെയും 2016-18 വരെയും അദ്ദേഹം സിംബാബ്‌വെയുടെ പരിശീലകനായിരുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ വാര്‍ത്ത നിഷേധിച്ച് സുഹൃത്ത് ഹെന്റി ഒലാങ്കെ രംഗത്ത് വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.