ജി 20 ഉച്ചകോടി: ഡൽഹിയിൽ കനത്ത സുരക്ഷ; ജോ ബൈഡൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും

ജി 20 ഉച്ചകോടി: ഡൽഹിയിൽ കനത്ത സുരക്ഷ; ജോ ബൈഡൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും

ന്യൂഡൽഹി: ജി 20 ഉച്ചകോടിക്ക് ദിവസങ്ങൾ ബാക്കി നിൽക്കെ കനത്ത സുരക്ഷാ വലയത്തിൽ ഡൽഹി. ഒരു ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ദില്ലിയിൽ ഇതിന്റെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്. ലോ​​​ക ​​​നേ​​​താ​​​ക്ക​​​ൾ ​​​താമസിക്കുന്ന ​​​ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ ഉൾപ്പടെ ക​​​ന​​​ത്ത സു​​​ര​​​ക്ഷാ ​​​ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​. വി​​​വി​​​ധ സ​​​മ്മേ​​​ള​​​ന​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും എ​​​ൻ​​​എ​​​സ്ജി ക​​​മാ​​​ൻ​​​ഡോ​​​ക​​​ളെ​​​യും ആ​​​ർ​​​മി സ്നൈ​​​പ്പ​​​ർ സം​​​ഘ​​​ത്തെ​​​യും വി​​​ന്യ​​​സി​​​ക്കും.

ലോകപ്രതിനിധികൾ കടന്ന് പോകാൻ സാധ്യതയുള്ള വഴിയിലെ ചേരികൾ നെറ്റ് ഉപയോഗിച്ച് മറച്ചു. പ്രധാനവേദിക്ക് സമീപമുള്ള വീടുകളും ചേരികളും ഇതിനായി പൊളിച്ചുമാറ്റി. പ്രധാന വേദിയായ പ്രഗതി മൈതാനിലെ ഭാരത മണ്ഡപത്തിന് സമീപത്തുണ്ടായിരുന്ന ചേരിയിലെ അൻപതോളം വീടുകളാണ് പൊളിച്ചുമാറ്റിയത്.

നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ലോക നേതാക്കളുടെ വിമാനങ്ങൾ ഡൽഹി വിമാനത്താവളത്തിലുണ്ടാക്കുക വലിയ ഗതാഗതക്കുരുക്കാണ്. വിവി ഐപി വിമാനങ്ങൾ ഡൽഹിക്ക് പുറത്തും പാർക്ക് ചെയ്യേണ്ടി വന്നേക്കും. ഇതോടെ ഏകദേശം 700 ആഭ്യന്തര വിമാന സർവീസുകളാണ് റദ്ദാക്കപ്പെടുക. ന്യൂ ഡൽഹിയിൽ യാത്ര അവസാനിപ്പിക്കേണ്ട 36 ട്രെയിനുകൾ ഗാസിയാബാദ്, നിസാമുദീൻ സ്റ്റേഷനുകളിൽ യാത്ര അവസാനിപ്പിക്കും. 70 ട്രെയിനുകൾക്ക് കൂടുതൽ സ്‌റ്റോപ്പുകൾ അനുവദിച്ചു. സെപ്തംബർ എട്ട് മുതൽ പതിനൊന്ന് വരെയാണ് നിയന്ത്രണം.

‍ജോ ബൈഡൻ, ഇമ്മാനുവൽ മാക്രോൺ, ഷേഖ്‌ ഹസീന എന്നിവരുമായി പ്രധാനമന്ത്രി ചർച്ച നടത്തും

ജി 20 ഉച്ചകോടിയുടെ ഭാഗമായി ഡൽഹിയിലെത്തുന്ന യുഎസ്‌ പ്രസിഡന്റ്‌ ജോ ബൈഡൻ, ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ, ബംഗ്ലാദേശ്‌ പ്രധാനമന്ത്രി ഷേഖ്‌ ഹസീന എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉഭയകക്ഷി ചർച്ച നടത്തും. ബൈഡനായി അത്താഴവിരുന്നും മാക്രോണിനായി ഉച്ചഭക്ഷണവും പ്രത്യേകമായി ഒരുക്കും. കൂടിക്കാഴ്‌ചയുടെ സമയം വ്യക്തമായിട്ടില്ല. ഉച്ചകോടി അവസാനിക്കുന്ന ഞായറാഴ്‌ച മാക്രോൺ ബംഗ്ലാദേശ്‌ സന്ദർശനത്തിനായി പോകും.

യുഎസ്‌, ഫ്രാൻസ്‌ രാജ്യങ്ങൾ ഇന്ത്യയുടെ തന്ത്രപരമായ പങ്കാളികൾ കൂടിയാണ്‌. പ്രതിരോധ കരാറുകൾ അടക്കം ഉഭയകക്ഷി ചർച്ചയുടെ ഭാഗമായേക്കും. മാസങ്ങളായി ഉഭയകക്ഷി ചർച്ച നടക്കാത്തതിനെ തുടർന്നാണ്‌ ഷേഖ്‌ ഹസീനയുമായും ചർച്ച നടത്താനുള്ള തീരുമാനം. ഇന്തോനേഷ്യൻ പ്രസിഡന്റ്‌ ജോക്കോ വിഡോഡോയടക്കമുള്ളവരുമായും മോഡി കൂടിക്കാഴ്‌ച നടത്തും. ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്‌, റഷ്യൻ പ്രസിഡന്റ്‌ വ്ലോഡിമർ പുടിൻ എന്നിവർ ഉച്ചകോടിക്ക്‌ എത്തില്ല. ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര നാണയ നിധി, ലോകബാങ്ക്, ലോക വ്യാപാര സംഘടന, ലോകാരോഗ്യ സംഘടന എന്നിവയുടെ തലവൻമാരും ഉച്ചകോടിയിൽ പങ്കെടുക്കും.

ഇന്ത്യയിൽ നടക്കുന്ന ജി 20 നേതാക്കളുടെ ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ് പങ്കെടുക്കാത്തതിൽ നിരാശയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അദ്ദേഹത്തെ കാണാൻ പോകുകയാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു."എനിക്ക് നിരാശയുണ്ട് ... ഞാൻ അദ്ദേഹത്തെ കാണാൻ പോകുന്നു." ബൈഡൻ ഡെലവെയറിലെ റെഹോബോത്ത് ബീച്ചിൽ വച്ച് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എന്താണ് ജി 20 ഉച്ചകോടി?

‌‌ജി 20 എന്നത് ലോകത്തിലെ പ്രധാന വികസിതവും വികസ്വരവുമായ സമ്പദ്‌വ്യവസ്ഥകളുള്ള രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുടെ വാർഷിക യോഗമാണ്. അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, തുർക്കി, യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളാണ് ജി 20 ഉച്ചകോടിയിലെ അംഗങ്ങൾ.

ലോക നേതാക്കൾ പങ്കെടുക്കുന്ന ജി20 ഉച്ചകോടി സെപ്റ്റംബർ ഒമ്പത്, പത്ത് തീയതികളിൽ ആയാണ് തലസ്ഥാനത്ത് നടക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന ലോക നേതാക്കളുടെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നായിരിക്കും ഉച്ചകോടി. 2022 ഡിസംബർ ഒന്നിന് ഇന്തോനേഷ്യയിൽ നിന്നാണ് ഇന്ത്യ ജി- 20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.