ഉദയനിധി സ്റ്റാലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ്: എല്ലാവരെയും ബഹുമാനിക്കുന്ന പാര്‍ട്ടിയെന്ന് കെ.സി വേണുഗോപാല്‍

ഉദയനിധി സ്റ്റാലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ്: എല്ലാവരെയും ബഹുമാനിക്കുന്ന പാര്‍ട്ടിയെന്ന് കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: സനാതന ധര്‍മം നീതിക്കും തുല്യതയ്ക്കും എതിരാണെന്ന ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്. എല്ലാ മതങ്ങളെയും ബഹുമാനിക്കുക എന്നതാണ് കോണ്‍ഗ്രസ് പ്രത്യയശാസ്ത്രമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.

എല്ലാ മതങ്ങളെയും അതിന്റെ പ്രത്യയശാസ്ത്രങ്ങളെയും കോണ്‍ഗ്രസ് ബഹുമാനിക്കുന്നു. എന്നാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും എല്ലാവരുടെയും വിശ്വാസത്തെ തങ്ങള്‍ മാനിക്കുന്നെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

സനാതന ധര്‍മം സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ കൂടിയായ ഉദയനിധി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. സനാതന ധര്‍മം എന്ന ആശയത്തെ ഉന്മൂലനം ചെയ്യണമെന്നും ഇത് സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നുമാണ് യുവജന ക്ഷേമ കായിക മന്ത്രി പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.