ഡല്‍ഹി: 16 അംഗ സെന്‍ട്രല്‍ ഇലക്ഷന്‍ സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്. 2024ല്‍ നടക്കുന്ന ലോക് സഭ തെരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് മികച്ച വിജയം ഉറപ്പാക്കുകയാണ് സമിതിയുടെ പ്രഥമ ലക്ഷ്യം.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കേന്ദ്ര - സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തുകയാണ് സമിതിയുടെ പ്രധാന ഉത്തരവാദിത്വം. ഇതിനു പുറമെ തെരഞ്ഞെടുപ്പ് പ്രചാരണവും സമിതിയുടെ ഉത്തരവാദിത്തമാണ്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെസി വേണുഗോപാല്‍ എന്നീ പ്രമുഖര്‍ ഉള്‍പ്പെടെ സമിതിയില്‍ അംഗങ്ങളാണ്.
മുതിര്‍ന്ന നേതാവ് മധുസുധന്‍ മിസ്ത്രി, അംബികാ സോണി, ആധിര്‍ രാജന്‍ ചൗധരി, സല്‍മാന്‍ ഖുര്‍ഷിദ്, റ്റിഎസ് സിംഗ് ദിയോ, കെജെ ജോര്‍ജ്, ഉത്തംകുമാര്‍ റെഡ്ഢി എന്നിവരും സമിതി അംഗങ്ങളാണ്.
അതേ സമയം മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ്, മുന്‍ കേന്ദ്രമന്ത്രി എകെ ആന്റണി എന്നിവര്‍ സമിതിയില്‍ നിന്നും പുറത്തായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.