വ്യക്തിഹത്യ ചെയ്ത് വിജയം നേടിയ ചരിത്രം ഉണ്ടായിട്ടില്ല: അച്ചു ഉമ്മന്‍

വ്യക്തിഹത്യ ചെയ്ത് വിജയം നേടിയ ചരിത്രം ഉണ്ടായിട്ടില്ല: അച്ചു ഉമ്മന്‍

പുതുപ്പള്ളി: വ്യക്തിഹത്യ ചെയ്ത് വിജയം നേടിയ ചരിത്രം ഉണ്ടായിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകളും യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ സഹോദരിയുമായ അച്ചു ഉമ്മന്‍ പ്രതികരിച്ചു. രാവിലെ അമ്മയ്ക്കും സഹോദരിക്കും സഹോദരനുമൊത്ത് പുതുപ്പള്ളി ജോര്‍ജിയന്‍ സ്‌കൂളില്‍ എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അച്ചു ഉമ്മന്‍.

ചെളിവാരിയെറിഞ്ഞ് വോട്ട് പിടിക്കുന്നത് സ്ഥാനാര്‍ത്ഥിയില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണെന്നാണ്. യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണ് പുതുപ്പള്ളിയിലുള്ളത്. ഇതുപോലെ അനുകൂല സാഹചര്യം മുന്‍പുണ്ടായിട്ടില്ലെന്നും വിജയ പ്രതീക്ഷ ഉണ്ടെന്നും അച്ചു ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അച്ചു ഉമ്മനെതിരെയാണ് ആദ്യ സൈബര്‍ ആക്രമണം ഉണ്ടായത്. കൂടാതെ, ഉമ്മന്‍ ചാണ്ടിക്ക് ചികില്‍സ നിഷേധിച്ചതുമായി ബന്ധപ്പെട്ടും ചില വിവാദങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ചികില്‍സാ വിവാദത്തിനോട് താന്‍ പ്രതികരിക്കുന്നില്ലെന്നും അച്ചു ഉമ്മന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.