കൊച്ചി : ആര്‍ടിപിസിആര്‍ പരിശോധനയേക്കാള്‍ വേഗത്തില്‍ ഇനി കോവിഡ് പരിശോധനാ ഫലം അറിയാം. നൂതന സാങ്കേതിക വിദ്യയായ ആര്‍ടി ലാംപ് ( റിവേഴ്സ് ട്രാന്‍സ്‌ക്രിപ്റ്റൈസ് ലൂപ് മീഡിയേറ്റഡ് ഐസോതെര്‍മല്‍ ആംപ്ലിഫിക്കേഷന്‍) വഴിയുള്ള കോവിഡ് പരിശോധനയ്ക്ക് സംസ്ഥാനം സജ്ജമായി.
ആര്‍ടി ലാംപ് പരിശോധന വഴി 30 മിനുട്ടിനുള്ളില്‍ ഫലം ലഭ്യമാകും. പരിശോധനയ്ക്കുള്ള നിരക്ക് 1150 രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചു. വിദേശ രാജ്യങ്ങളില്‍ ആര്‍ടി ലാംപ് സംവിധാനം നേരത്തെ ഉപയോഗിക്കുന്നതാണെങ്കിലും ഇന്ത്യയില്‍ പുതിയതാണ്.
ആര്‍ടിപിസിആര്‍ പോലെ വിലയേറിയ ഉപകരണങ്ങളും ഈ സാങ്കേതിക വിദ്യയില്‍ ആവശ്യമില്ല. ഇന്ത്യയില്‍ ആര്‍ടി ലാംപ് പരിശോധനയ്ക്ക് ഐസിഎംആര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.