സംസ്ഥാനത്ത് നാല് വേദികള്‍; ഐഎഫ്എഫ്കെ ഫെബ്രുവരി 10 മുതല്‍

സംസ്ഥാനത്ത് നാല് വേദികള്‍; ഐഎഫ്എഫ്കെ ഫെബ്രുവരി 10 മുതല്‍

തിരുവനന്തപുരം: 25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) ഇത്തവണ സംസ്ഥാനത്താകെ നാല് വേദികളിലായി നടത്തും. ഫെബ്രുവരി 10 മുതലാണ് മേള സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നീ നഗരങ്ങള്‍ മേളയ്ക്കു വേദിയാകും. 

തിരുവനന്തപുരത്ത് ഫെബ്രുവരി പത്തു മുതല്‍ 14 വരെയും എറണാകുളത്ത് 17 മുതല്‍ 21 വരെയും തലശേരിയില്‍ 23 മുതല്‍ 27 വരെയും പാലക്കാട്ട് മാര്‍ച്ച്‌ ഒന്നു മുതല്‍ അഞ്ച് വരെയുമായിരിക്കും മേള. 200 പേര്‍ക്കു മാത്രമാണ് തിയറ്ററില്‍ പ്രവേശനമുണ്ടാവുക. ഡെലിഗേറ്റുകള്‍ക്കുള്ള ഫീസ് 750 ആയി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഡെലിഗേറ്റുകൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.

സാധാരണ ഡിസംബർ മാസത്തിൽ നടക്കാറുള്ള ചലച്ചിത്രമേള നിലവിലെ കോവിഡ് സാഹചര്യങ്ങളെ തുടർന്നാണ് ഫെബ്രുവരിയിലേക്ക് മാറ്റിയത്. 'ചലച്ചിത്രമേള പോലെ ലോകശ്രദ്ധയാകർഷിച്ച, കേരളത്തിന്റെ അഭിമാനമായ ഒരു സാംസ്കാരിക പരിപാടി പൂർണമായും ഒഴിവാക്കുന്നത് ഉചിതമല്ലെന്ന് തോന്നിയതിനാൽ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് 2021 ഫെബ്രുവരിയിൽ മേള നടത്താൻ നിശ്ചയിച്ചിരിക്കുകയാണെന്നാണ്' മന്ത്രി എ.കെ ബാലൻ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.