ഖത്തര്‍ അടക്കമുള്ള ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ യു.എ.ഇ സന്ദര്‍ശിക്കാം

ഖത്തര്‍ അടക്കമുള്ള ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ യു.എ.ഇ സന്ദര്‍ശിക്കാം

ദോഹ: ലോകമെമ്പാടുമുള്ള 82 രാജ്യങ്ങളിലുള്ളവര്‍ക്ക് യു.എ.ഇയില്‍ ഓണ്‍ അറൈവല്‍ വിസ അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തര്‍ അടക്കമുള്ള ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവരുടെ പാസ്പോര്‍ട്ടോ ഐഡി കാര്‍ഡോ ഉപയോഗിച്ച് യു.എ.ഇയില്‍ പ്രവേശിക്കാവുന്നതാണെന്നും വിസയോ സ്‌പോണ്‍സര്‍ഷിപ്പോ ആവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ഓണ്‍ അറൈവല്‍ ആനുകൂല്യം എല്ലാ ഇന്ത്യക്കാര്‍ക്കും ലഭിക്കില്ല. ഖത്തറില്‍ താമസ വിസയുള്ള ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കണമെങ്കില്‍ പാസ്പോര്‍ട്ടില്‍ അമേരിക്കയിലോ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്തോ സ്ഥിര താമസ അനുമതിയോ സന്ദര്‍ശന വിസയോ ഉണ്ടായിരിക്കണമെന്നാണ് നിര്‍ദേശം.

ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് യു.എ.ഇയില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തെ എന്‍ട്രി വിസ ലഭിക്കും. കൂടാതെ, 14 ദിവസത്തേക്ക് കൂടി വിസ നീട്ടാനും അപേക്ഷിക്കാവുന്നതാണ്. പ്രധാനപ്പെട്ട കാര്യം, യാത്രക്കാരുടെ പാസ്പോര്‍ട്ട് എത്തിച്ചേരുന്ന തീയതി മുതല്‍ കുറഞ്ഞത് 6 മാസമെങ്കിലും സാധുതയുള്ളതായിരിക്കണം.

അല്‍ബേനിയ, അന്‍ഡോറ, അര്‍ജന്റീന, ഓസ്ട്രിയ, ഓസ്‌ട്രേലിയ, അസര്‍ബൈജാന്‍, ബഹ്‌റൈന്‍, ബാര്‍ബഡോസ്, ബ്രസീല്‍, ബെലാറസ്, ബെല്‍ജിയം, ബ്രൂണെ, ബള്‍ഗേറിയ, കാനഡ, ചിലി, ചൈന, കൊളംബിയ, കോസ്റ്റാറിക്ക, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, എല്‍ സാല്‍വഡോര്‍, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജോര്‍ജിയ, ജര്‍മ്മനി, ഗ്രീസ്, ഹോണ്ടുറാസ്, ഹംഗറി, ഹോങ്കോംഗ്, ഐസ്ലാന്‍ഡ്, ഇസ്രായേല്‍, ഇറ്റലി, ജപ്പാന്‍, കസാക്കിസ്ഥാന്‍, കിരിബതി, കുവൈറ്റ്, ലാറ്റ്വിയ, ലിച്ചെന്‍സ്റ്റീന്‍, ലിത്വാനിയ, ലക്‌സംബര്‍ഗ്, മലേഷ്യ, മാലദ്വീപ്, മാള്‍ട്ട, മൗറീഷ്യസ്, മെക്‌സിക്കോ, മൊണാക്കോ, മോണ്ടിനെഗ്രോ, നൗറു, ന്യൂസിലന്‍ഡ്, നോര്‍വേ, ഒമാന്‍, പരാഗ്വേ, പെറു, പോളണ്ട്, പോര്‍ച്ചുഗല്‍, ഖത്തര്‍, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, റൊമാനിയ, റഷ്യ, ഗ്രനേഡൈന്‍സ്, സാന്‍ മറിനോ, സൗദി അറേബ്യ, സീഷെല്‍സ്, സെര്‍ബിയ, സിംഗപ്പൂര്‍, സ്ലൊവാക്യ, സ്ലോവേനിയ, സോളമന്‍ ഐലന്‍ഡ്‌സ്, ദക്ഷിണ കൊറിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ബഹാമാസ്, നെതര്‍ലാന്‍ഡ്‌സ്, യുകെ, യു.എസ്, ഉക്രെയ്ന്‍, ഉറുഗ്വേ, വത്തിക്കാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഓണ്‍ അറൈവല്‍ വിസ അനുവദിക്കുന്നത്.

ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അറൈവല്‍ വിസ കിട്ടുന്നതായിരിക്കും. ഇവര്‍ക്ക് 30 ദിവസത്തെ പ്രവേശന വിസയോ അല്ലെങ്കില്‍ 90 ദിവസത്തെ അറൈവല്‍ വിസയോ ആണ് ലഭിക്കുക. 30 ദിവസത്തെ പ്രവേശന വിസ ആവശ്യമെങ്കില്‍ 10 ദിവസത്തേക്കു കൂടി നീട്ടാനും കഴിയും.

മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച്, 115 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കുന്നതിന് വിസ ആവശ്യമാണ്. യുഎഇ സന്ദര്‍ശിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ രാജ്യത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഏറ്റവും പുതിയ വിസ അപ്ഡേറ്റുകള്‍ പരിശോധിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു. അല്ലെങ്കില്‍, ഏറ്റവും പുതിയ വിസ വിവരങ്ങള്‍ക്ക് എയര്‍ലൈനുകളെ ബന്ധപ്പെടാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.