നാടിന്റെ അഭിമാന പുത്രന് ആദരം; ഐഎസ് ആര്‍ഒ ചെയര്‍മാന് വിമാനത്തില്‍ അപ്രതീക്ഷിത സ്വീകരണം ഒരുക്കി ഇന്‍ഡിഗോ ക്രൂവും സഹയാത്രക്കാരും

നാടിന്റെ അഭിമാന പുത്രന് ആദരം; ഐഎസ് ആര്‍ഒ ചെയര്‍മാന് വിമാനത്തില്‍ അപ്രതീക്ഷിത സ്വീകരണം ഒരുക്കി ഇന്‍ഡിഗോ ക്രൂവും സഹയാത്രക്കാരും

രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ തലവനും ഐഎസ്ആര്‍ഒ ചെയര്‍മാനുമായ സോമനാഥിന് വിമാനത്തില്‍ അപ്രതീക്ഷിത സ്വീകരണം ഒരുക്കി ഇന്‍ഡിഗോ ക്രൂവും സഹയാത്രക്കാരും.

നാടിന്റെ വീരപുത്രന് ആദരം എന്ന തലക്കെട്ടോടെ ഇന്‍ഡിഗോ പോസ്റ്റു ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

യാത്രക്കാരെ വരവേല്‍ക്കുന്നതിനിടെയാണ് ക്യാബിന്‍ ക്രൂ സോമനാഥിനെ വരവേല്‍ക്കാം എന്ന സന്ദേശം മൈക്കിലൂടെ അനൗണ്‍സ് ചെയ്തത്. അപ്രതീക്ഷിതമായ അനൗണ്‍സ്‌മെന്റില്‍ ആശ്ചര്യപ്പെട്ടു നില്‍ക്കുന്നതിനിടെ മറ്റൊരു ക്രൂ മെമ്പര്‍ മധുരവും അഭിനന്ദന സന്ദേശവുമായെത്തി.

അഭിനന്ദിക്കുവാന്‍ സഹയാത്രികരും ചേര്‍ന്നതോടെ ഇത് ഐഎസ്ആര്‍ഒ ചെയര്‍മാന് മറക്കാനാവാത്ത ഒരു അനുഭവമായി മാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.