കോട്ടയം: ഭാരതത്തിലും കേരളത്തിലും വളരെ വിരളവും ചങ്ങനാശേരി അതിരൂപതയിലെ ഏക ദേവാലയവുമായ മാന്നാനം പന്ത്രണ്ട് ശ്ലീഹൻമാരുടെ ദൈവാലയത്തിൽ എട്ടു നോമ്പ് ആചരണവും പരി.ദൈവമാതാവിന്റെ പിറവി തിരുനാൾ ആഘോഷവും നടത്തപ്പെട്ടു.
പിറവി തിരുനാളിന് ഒരുക്കമായി സെപ്റ്റംബർ ഒന്നാം തീയതി മുതൽ എട്ടാം തീയതി വരെ എല്ലാ ദിവസവും ആഘോഷമായ ജപമാലയും വിശുദ്ധ കുർബാനയും നൊവേനയും നടന്നു. രാവിലെയും വൈകുനേരവുമായി നടത്തിയ തിരുക്കർമങ്ങൾക്ക് ഇടവക വികാരി ഫാ. വർഗീസ് പ്ലാമ്പറമ്പിൽ നേതൃത്വം നൽകി.
പ്രധാന തിരുനാൾ ദിനമായ എട്ടാം തീയതി വിശുദ്ധ കുർബാനക്കും ജപമാലക്കും ശേഷം മാതാവിന്റെ തിരു സ്വരൂപം വഹിച്ചു കൊണ്ടുള്ള ജപമാല പ്രദിക്ഷണം നടന്നു. പ്രദിക്ഷണത്തിനു ശേഷം നേർച്ച വിതരണവും മനോഹരമായ വെടിക്കെട്ടും അരങ്ങേറി.
അതുവരെ നിലനിന്നിരുന്ന കനത്ത മഴ പോലും തിരുക്കർമ്മങ്ങൾക്കായി മാറി നിന്നു. തെളിഞ്ഞ കാലാവസ്ഥ ലഭിച്ചത് അനുഗ്രഹമായെന്നാണ് വിശ്വാസികൾ പറയുന്നത്. ആയിരങ്ങളാണ് ദിവസവും തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് മാതാവിന്റെ അനുഗ്രഹം വാങ്ങാനെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26