ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ സന്ന മരീന്‍ രാഷ്ട്രീയം വിടുന്നു

ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ സന്ന മരീന്‍ രാഷ്ട്രീയം വിടുന്നു

ഹെല്‍സിങ്കി: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ഫിന്‍ലാന്‍ഡ് മുന്‍ പ്രധാനമന്ത്രി സന്ന മരീന്‍ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുന്നു. അതിന് മുന്നോടിയായി പാര്‍ലമെന്റ് അംഗത്വം രാജിവെക്കാന്‍ തീരുമാനിച്ചു. മാറ്റത്തിന് സമയമായെന്നാണ് രാഷ്ട്രീയത്തില്‍ നിന്നുള്ള പിന്‍മാറ്റത്തെ കുറിച്ച് സന്ന പറഞ്ഞത്.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോണി ബ്ലെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ചെയ്ഞ്ചില്‍ ഉപദേഷ്ടാവായി സ്ഥാനം ഏറ്റെടുക്കുന്നതിനു വേണ്ടിയാണ് രാജി. 2019 ഡിസംബറില്‍ 34-ാം വയസ്സില്‍ ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയായ ചുമതലയേറ്റ സന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത പ്രധാനമന്ത്രിയെന്ന ബഹുമതി സ്വന്തമാക്കിയിരുന്നു.

'പുതിയ ചുമതല ഏറ്റെടുക്കാനുള്ള ആകാംക്ഷയിലാണ്. രാജ്യത്തിനു മുഴുവന്‍ നേട്ടം കൊണ്ടുവരുന്ന ഒരു കാര്യമായിരിക്കും അതെന്നാണ് ഞാനും വിശ്വസിക്കുന്നത്. ഫിന്‍ലന്‍ഡ് ജനതക്കായി നന്നായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസം. പുതിയ ജോലിയും നന്നായി ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നു. ''- സന്ന പറഞ്ഞു. അതേസമയം വിദൂരഭാവിയില്‍ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനുള്ള സാധ്യതയും സന്ന തള്ളിക്കളഞ്ഞിട്ടില്ല.

ഉക്രെനിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ നിലകൊണ്ട സന്ന ഫിന്‍ലന്‍ഡ് നാറ്റോയില്‍ ചേരാനുള്ള ചരിത്രപരമായ തീരുമാനവുമെടുത്തു. കോവിഡ് കാലത്ത് രാജ്യത്തെ സുരക്ഷിതമാക്കാന്‍ സന്ന എടുത്ത നടപടികള്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഏപ്രിലില്‍ നടന്ന ഫിന്നിഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സന്നയുടെ പാര്‍ട്ടിക്ക് തോല്‍വി നേരിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ദേശീയ കൂട്ടുകക്ഷി മുന്നണിയുടെ പെറ്റേരി ഓര്‍പോയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. ഫിന്നിഷ് പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് സന്ന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.