ചാത്തം, ഒന്റാറിയോ – ചാത്തം കെന്റിലുള്ള മലയാളികളുടെ നേതൃത്വത്തിൽ രൂപംകൊണ്ട C.K. തറവാട് ക്ലബ് സെപ്റ്റംബർ 20, ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഔദ്യോഗികമായി ഉദ്ഘാടനം നടത്തപ്പെടുന്നു.ചാത്തം കെന്റിന്റെ മേയർ Darrin Caniff ഉദ്‌ഘാടന കർമം നിർവഹിക്കും.ചടങ്ങിന്റെ മുഖ്യാതിഥിയായി സെൻറർ ഫോർ കനേഡിയൻ മലയാളി അഫയേഴ്സ് പ്രസിഡൻറ് പ്രവീൺ വർക്കി പങ്കെടുക്കും.  ചാത്തo ഏഷ്യൻ കൾച്ചറൽ അസോസിയേഷൻ പ്രസിഡൻറ് റാഫി വീട്ടിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നു.തുടർന്ന്ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിക്കുന്ന നൃത്ത, ഗാന പരിപാടികൾ,പ്രശസ്ത ഇല്യൂഷനിസ്റ്റ് ഫെബിൻ ഹരിപ്പാട് അവതരിപ്പിക്കുന്ന മെന്റലിസം ഷോ,ലണ്ടൻ ശിവാസ് ടീമിന്റെ ഗാനമേള തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും.
ഉദ്ഘാടനത്തിന പരിപാടിക്ക് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രസിഡൻറ് ജയ്മോൻ ജോർജ് സെക്രട്ടറി ലിജിൻ ജോയി എന്നിവർ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി അജി ഫ്രാൻസിസ്, മജു പീറ്റർ, മജീഷ് മാത്യു, ജൂബി സി ബേബി, സെബിൻ സെബാസ്റ്റ്യൻ, എമിൽ ജോളി, ക്രിസ്റ്റി പോൾ, ആഷ്‌ലി അഴകുളം എന്നിവർ നേതൃത്വം നൽകുന്നു
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.