സൗദി രാജകുമാരനുമായുള്ള മോഡിയുടെ കൂടിക്കാഴ്ച ഇന്ന്; പ്രവാസികള്‍ക്ക് ഗുണകരമാകുമോ?

സൗദി രാജകുമാരനുമായുള്ള മോഡിയുടെ  കൂടിക്കാഴ്ച ഇന്ന്;  പ്രവാസികള്‍ക്ക് ഗുണകരമാകുമോ?

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദുമായി ഇന്ന് നടക്കുന്ന ചര്‍ച്ച തങ്ങള്‍ക്ക് ഗുണകരമാകുമോ എന്ന് ഉറ്റുനോക്കി പ്രവാസികള്‍.

വ്യാപാരം, സാമ്പത്തികം, പ്രതിരോധം, സാംസ്‌കാരിക സഹകരണം എന്നീ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. ജി 20 ഉച്ചകോടിയോടനുബന്ധിച്ച് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് സൗദി കിരീടാവകാശി ഇന്ത്യയില്‍ എത്തിയത്.

ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ വച്ചാണ് ഉന്നതതല യോഗം. 2019 ല്‍ റിയാദില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച ഉഭയകക്ഷി കരാറായ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ ആദ്യ യോഗത്തില്‍ കൗണ്‍സിലിന്റെ മന്ത്രിതല സമിതികളായ രാഷ്ട്രീയ, സുരക്ഷ, സാമൂഹിക, സാംസ്‌കാരിക സഹകരണ സമിതി, സാമ്പത്തിക, നിക്ഷേപ സഹകരണ സമിതി എന്നിവയുടെ പുരോഗതി നേതാക്കള്‍ വിലയിരുത്തും.

കൂടാതെ യോഗത്തില്‍ രാഷ്ട്രീയം, സുരക്ഷ, പ്രതിരോധം, വ്യാപാരം, സമ്പദ് വ്യവസ്ഥ, സംസ്‌കാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയുള്‍പ്പടെ എല്ലാ കാര്യങ്ങളും ചര്‍ച്ചയാകും. ഇതോടൊപ്പം പരസ്പര താല്‍പര്യമുള്ള ദേശീയ, അന്തര്‍ദേശീയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.