സൗദി: സൗദിയുടെ ദേശീയ ദിനമായ ഈ മാസം 23 ന് ഔദ്യോഗിക അവധിയാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 93-ാം ദേശീയ ദിനമാണ് ആഘോഷിക്കുന്നത്. കൂടാതെ ഈ ദിനം ഔദ്യോഗിക അവധിയായി ആചരിക്കുമെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മുഹമ്മദ് അല്‍ റെസ്‌കി അറിയിക്കുകയും ചെയ്തു.
ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ ചിന്താവിഷയം 'നമ്മള്‍ സ്വപ്നം കാണുന്നു, ഞങ്ങള്‍ നേടുന്നു' എന്നതാണ്. രാജ്യത്തുടനീളം, സാംസ്‌കാരിക പൈതൃകത്തിന്റെ അടയാളങ്ങളായ പ്രദര്‍ശനവും ഒരുക്കും. സൗദിയുടെ വൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന പരേഡുകള്‍, ശ്രുതിമധുരമായ സംഗീതം, പരമ്പരാഗത വസ്ത്രങ്ങളുടെ പ്രദര്‍ശനം എന്നിവയ്ക്ക് പുറമേ കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും.
ദേശീയ പരിപാടിയുടെ സുഗമമായ ആഘോഷങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാ തൊഴിലുടമകളോടും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.