തിരുവനന്തപുരം: കേരളാ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ (DUK) കീഴിലുള്ള വൈസ്( Women Incubation Startup and Entrepreneurship) പദ്ധതി വനിതാ സംരംഭകരില്‍ നിന്നും ബിസിനസ് പ്ലാനുകളടങ്ങുന്ന അപേക്ഷകള്‍ ക്ഷണിക്കുന്നു. സ്ഥാപകരോ സഹസ്ഥാപകരോയായി വനിതകള്‍ക്ക് സംരംഭം തുടങ്ങുവാനും നവീകരിക്കുവാനുമാണ് അവസരം.
സംരംഭവുമായി ബന്ധപ്പെട്ട സാങ്കേതികവും സാമ്പത്തികവുമായ സഹായം വൈസ് പദ്ധതിക്ക് കീഴില്‍ ലഭ്യമാകും.
തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ഒന്നാം ഫേസിലുള്ള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി അനുവദിക്കുന്ന സ്ഥലത്ത് സംരംഭങ്ങള്‍ സ്ഥാപിക്കാനുള്ള സൗകര്യവുമുണ്ടാകും.
അപേക്ഷകളും, ബിസിനസ് പ്ലാനുകളും https://duk.ac.in/wise/?page_id=7435 എന്ന ലിങ്കില്‍ ഈ മാസം 25 ന് വൈകുന്നേരം അഞ്ചിന് മുമ്പ് ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: [email protected]
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.