'പാക് അധീന കാശ്മീര്‍ ഉടന്‍ തന്നെ ഇന്ത്യയുമായി ലയിക്കും': കേന്ദ്ര മന്ത്രി വി.കെ സിങ്

'പാക് അധീന കാശ്മീര്‍ ഉടന്‍ തന്നെ ഇന്ത്യയുമായി ലയിക്കും': കേന്ദ്ര മന്ത്രി വി.കെ സിങ്

ന്യൂഡല്‍ഹി: പാക് അധീന കാശ്മീര്‍ അടുത്തു തന്നെ ഇന്ത്യയുമായി ലയിക്കുമെന്ന് കേന്ദ്ര മന്ത്രിയും കരസേനാ മുന്‍ മേധാവിയുമായ വി.കെ സിങ്. പാക് അധീന കാശ്മീരിനെ ഇന്ത്യയുമായി ലയിപ്പിക്കണമെന്ന് പ്രദേശത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്ന നിലക്ക് അക്കാര്യത്തില്‍ ബി.ജെ.പിയുടെ നിലപാട് എന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദേഹം.

രാജസ്ഥാനിലെ ബി.ജെ.പിയുടെ പരിവര്‍ത്തന്‍ സങ്കല്‍പ് യാത്രയ്ക്കിടെയായിരുന്നു അദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയുടെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കണമെന്ന് പാക് അധീന കശ്മീരിലെ ഷിയാ മുസ്ലിംകള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാക് അധീന കാശ്മീര്‍ സ്വന്തം നിലയ്ക്ക് തന്നെ ഇന്ത്യയുമായി ലയിക്കും. കുറച്ചുസമയം കാത്തിരിക്കൂ എന്നാണ് വി.കെ സിങ് അതിന് മറുപടി നല്‍കിയത്.

ഇന്ത്യയുടെ അധ്യക്ഷതയില്‍ നടന്ന ജി-20യുടെ വിജയത്തെക്കുറിച്ചും അദേഹം സംസാരിച്ചു. ഡല്‍ഹിയില്‍ നടന്ന ഉച്ചകോടി ലോക വേദിയില്‍ ഇന്ത്യക്ക് സവിശേഷമായ ഒരു സ്ഥാനം നല്‍കിയെന്നും ലോകത്തിനു മുന്നില്‍ ഇന്ത്യ അതിന്റെ കഴിവ് തെളിയിച്ചെന്നും വി.കെ സിങ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.