'പ്രതിയെ കുറ്റക്കാരനാക്കേണ്ട'; ക്രിമിനല്‍ കേസ് റിപ്പോര്‍ട്ടിങില്‍ മാധ്യമങ്ങള്‍ക്ക് മാര്‍ഗരേഖ വേണമെന്ന് സുപ്രീം കോടതി

'പ്രതിയെ കുറ്റക്കാരനാക്കേണ്ട'; ക്രിമിനല്‍ കേസ് റിപ്പോര്‍ട്ടിങില്‍ മാധ്യമങ്ങള്‍ക്ക് മാര്‍ഗരേഖ വേണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ക്രിമിനല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാര്‍ഗരേഖ വേണമെന്ന് സുപ്രീം കോടതി. പൊലീസ് ഉദ്യോഗസ്ഥര്‍ കേസ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി.

പക്ഷപാതത്തോടെയുള്ള റിപ്പോര്‍ട്ടിങ് പ്രതി കുറ്റം ചെയ്തെന്ന സംശയം സമൂഹത്തില്‍ ഉണ്ടാക്കാന്‍ ഇടവരുത്തുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിന് ഇരയാവുന്നവരുടെ സ്വകാര്യതയും മാധ്യമ റിപ്പോര്‍ട്ടുകളില്‍ ലംഘിക്കപ്പെടുന്നുണ്ടെന്ന് കോടതി പറഞ്ഞു.

മാര്‍ഗ രേഖ തയാറാക്കുന്നതില്‍ സംസ്ഥാന ഡിജിപിമാര്‍ ഒരു മാസത്തിനകം ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം. മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്തു വേണം മാര്‍ഗരേഖ തയാറാക്കാനെന്ന് കോടതി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.