ബംഗ്ലാദേശിലെ ധാക്കയില്‍ വന്‍ തീപിടുത്തം; നൂറുകണക്കിന് കടകള്‍ കത്തി നശിച്ചു

ബംഗ്ലാദേശിലെ ധാക്കയില്‍ വന്‍ തീപിടുത്തം; നൂറുകണക്കിന് കടകള്‍ കത്തി നശിച്ചു

ധാക്ക: ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ മാര്‍ക്കറ്റിലുണ്ടായ തീപിടുത്തത്തില്‍ നൂറുകണക്കിന് കടകള്‍ നശിച്ചു. പുലര്‍ച്ചെയാണ് പ്രദേശത്ത് തീ പടര്‍ന്നത്. സൈനിക സേനയും അഗ്‌നിശമന സേനയും ചേര്‍ന്ന് ആറു മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

പാചക എണ്ണയും പ്ലാസ്റ്റിക്കുകളും പോലുള്ള വലിയ അളവില്‍ കത്തുന്ന വസ്തുക്കള്‍ കാരണം മുഹമ്മദ്പൂര്‍ മാര്‍ക്കറ്റില്‍ അതിവേഗം പടര്‍ന്നെന്നാണ് അധികൃതര്‍ പറഞ്ഞത്. തീപിടുത്തത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥന്‍ ഷാജഹാന്‍ സിക്ദര്‍ പറഞ്ഞു.

പലപ്പോഴും ശരിയായ സുരക്ഷാ നടപടികളില്ലാതെ സമീപ വര്‍ഷങ്ങളില്‍ കെട്ടിട നിര്‍മ്മാണം കുതിച്ചുയരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്യാസ് സിലണ്ടറുകള്‍, എയര്‍ കണ്ടീഷണറുകള്‍, മോശം ഇലക്ട്രിക്കല്‍ വയറിങ് എന്നിവ കാരണം തീപിടുത്തങ്ങളും സ്‌ഫോടനങ്ങളും സംഭവിക്കാറുണ്ടെന്നും അധികൃതര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.