മുടിയുടെ ആരോഗ്യം എന്നത് പ്രധാനപ്പെട്ട ഒന്നാണ്. പലപ്പോഴും മറ്റുള്ളവരുടെ മുടി കണ്ട് അസൂയപ്പെടുന്നവരാണ് പലരും. എന്തുകൊണ്ട് നിങ്ങള്‍ക്ക് അത് പോലെ മുടിയുണ്ടാവുന്നില്ല എന്നുള്ളതും പലരും ചിന്തിക്കുന്നതാണ്. എന്നാല്‍ നിങ്ങള്‍ മുടിയോട് ചെയ്യുന്ന ചില ദ്രോഹങ്ങള്‍ തന്നെയാണ് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നത്. എല്ലാവരിലും മുടിയുടെ ആരോഗ്യത്തിന് ഒരേ പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ ഫലം കാണണം എന്നില്ല. നേര്‍ത്ത മുടിയുള്ളവരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.
മലിനീകരണം, സമ്മര്‍ദ്ദം, ഹോര്‍മോണുകള്‍, അമിതമായ ചൂട് സ്‌റ്റൈലിംഗ്, കെമിക്കല്‍-ഇന്‍ഡ്യൂസ്ഡ് ഹെയര്‍കെയര്‍ ഉല്‍പ്പന്നങ്ങള്‍ മുതലായവയെല്ലാം തന്നെ നിങ്ങളുടെ മുടിയുടെ ആരോഗ്യം നശിപ്പിക്കുകയും കനം കുറക്കുകയും ചെയ്യുന്നു. എന്നാല്‍ എന്തൊക്കെ മുടിയോട് ചെയ്യരുത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
പതിവായുള്ള ഹീറ്റ് സ്റ്റൈലിങ് ഒഴിവാക്കുക
മുടി സ്റ്റൈല്‍ ചെയ്യുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ ഹീറ്റ് സ്റ്റൈലിങ് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. സ്‌ട്രെയിറ്റനറുകളും ബ്ലോ ഡ്രൈകളും പോലുള്ള ചൂടുള്ള ഉപകരണങ്ങള്‍ സാധാരണയായി നിങ്ങളുടെ ഇത്തരം മുടിക്ക് അനുയോജ്യമല്ല. അതുകൊണ്ട് തന്നെ മുടിക്ക് അനുയോജ്യമല്ലാത്ത ഈ വസ്തുക്കളുടെ പതിവ് ഉപയോഗം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
ജെല്‍, ഹെയര്‍ സ്പ്രേ എന്നിവ ഒഴിവാക്കുക
ജെല്‍, ഹെയര്‍ സപ്രേ എന്നിവ ഉപയോഗിക്കുന്നവരാണെങ്കില്‍ അത് മുടിക്ക് കൂടുതല്‍ നേര്‍ത്ത അവസ്ഥയുണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ജെല്‍ അടിസ്ഥാനമാക്കിയുള്ള സ്പ്രേകള്‍ പ്രയോഗിച്ചാല്‍ അത് നിങ്ങളുടെ മുടിയുടെ കനം കുറക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് മുടിയുടെ കനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ടെക്‌സ്ചറൈസിങ് സ്പ്രേ ഉപയോഗിക്കാവുന്നതാണ്. ഇത് മുടിക്ക് കട്ടി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
വളരെയധികം എണ്ണ തേക്കുന്നത്
മുടിയില്‍ എണ്ണ തേക്കുന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് നല്ലതാണെങ്കിലും പലപ്പോഴും നിങ്ങളുടെ മുടിയുടെ കട്ടി കുറഞ്ഞതായി തോന്നുന്നതിന് ഇത് കാരണമാകുന്നു. എന്നാല്‍ അമിതമായ താരന്‍ ഉള്ളവരാണെങ്കില്‍ ഒരിക്കലും ധാരാളം എണ്ണ ഉപയോഗിക്കരുത്. ഇത് കൂടുതല്‍ മുടി നഷ്ടപ്പെടുന്നതിനും താരന്‍ വര്‍ധിക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ഇനി എണ്ണ പുരട്ടിയാലും നിങ്ങള്‍ മൃദുവായി എണ്ണ പുരട്ടുന്നതിന് ശ്രദ്ധിക്കണം.
മുടി വളര്‍ച്ചയ്ക്കുള്ള മരുന്ന് കഴിക്കുന്നത്
മുടി വളര്‍ച്ചക്ക് വേണ്ടിയുള്ള പല മരുന്നുകളും പലരും കഴിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. പലപ്പോഴും വിപണിയില്‍ ലഭ്യമായ ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ മുടിയുടെ ആരോഗ്യത്തിന് വേണ്ടി മരുന്ന് കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം.
മോശം ഭക്ഷണക്രമം
പലപ്പോഴും മോശം ഭക്ഷണക്രമം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് മുടി വളര്‍ച്ചക്ക് പ്രതിസന്ധി സൃഷ്ടിക്കുകയും അത് കൂടാതെ മുടിയുടെ കട്ടി കുറക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ടകള്‍, മാംസം, പുതിയ പഴങ്ങള്‍, ആരോഗ്യകരമായ ജ്യൂസുകള്‍, പരിപ്പ് മുതലായവ ഉള്‍പ്പെടെയുള്ളവ സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇത് മുടിയുടെ ആരോഗ്യത്തിലും നല്ല സ്വാധീനം ചെലുത്തും. ജങ്ക് ഫുഡ് ഒഴിവാക്കുക. ഇത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും.
വേണ്ടത്ര വ്യായാമമില്ലാത്തത്
വ്യായാമമില്ലാത്തത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തേയും മുടിയുടെ ആരോഗ്യത്തേയും ബാധിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. മുടി ഉള്‍പ്പെടെയുള്ള നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പരിപാലിക്കുന്നതിന് വേണ്ടി വ്യായാമം വളരെയധികം പ്രധാനപ്പെട്ടതാണ്. വിവിധ യോഗാസനങ്ങള്‍ തലയിലേക്കുള്ള ശരിയായ ഓക്സിജനും രക്തപ്രവാഹവും വര്‍ധിപ്പിക്കുകയും മുടിയുടെ വേരുകള്‍ ശക്തമാക്കുകയും ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.