ഭീഷണിയായി ഭീകരവാദം: ദക്ഷിണേന്ത്യയിലെ ഐഎസ് പരിശീലന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് എന്‍ഐഎ; ഡി.എം.കെ കൗണ്‍സിലറുടെ വീട്ടിലടക്കം റെയ്ഡ്

ഭീഷണിയായി ഭീകരവാദം: ദക്ഷിണേന്ത്യയിലെ ഐഎസ് പരിശീലന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് എന്‍ഐഎ; ഡി.എം.കെ കൗണ്‍സിലറുടെ വീട്ടിലടക്കം റെയ്ഡ്

ചെന്നൈ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പരീശീലന കേന്ദ്രങ്ങളുണ്ടെന്ന സംശയത്തില്‍ തമിഴ്നാട്ടിലും തെലങ്കാനയിലുമായി 30 ഇടത്ത് ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് റെയ്ഡ്.

കോയമ്പത്തൂരില്‍ 21 ഇടത്തും ചെന്നൈയില്‍ മൂന്ന് സ്ഥലത്തും ഹൈദരാബാദില്‍ അഞ്ചിടത്തും തെങ്കാശിയില്‍ ഒരിടത്തുമാണ് പരിശോധന. കോയമ്പത്തൂരില്‍ കോവൈ അറബിക് കോളജുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് റെയ്ഡ്. കോളജില്‍ പഠിച്ചവരുടെ വസതികളടക്കം എന്‍.ഐ.എ നിരീക്ഷണത്തിലാണ്.
കോയമ്പത്തൂര്‍ കോര്‍പ്പറേഷനിലെ 82-ാം വാര്‍ഡ് കൗണ്‍സിലറായ ഡി.എം.കെ അംഗത്തിന്റെ വീട്ടിലും പരിശോധന നടന്നു. കോയമ്പത്തൂരിലെ പെരുമാള്‍ കോവില്‍ സ്ട്രീറ്റിലെ എം. മുബഷീറയുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇവരുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തു. ഇയാള്‍ കോവൈ അറബിക് കോളജിലെ പൂര്‍വ വിദ്യാര്‍ഥിയാണ്.

ദക്ഷിണേന്ത്യയിലെ ഐ.എസ് പരിശീലന കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പരിശോധനയെന്ന് എന്‍.ഐ.എ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള നീക്കം നടക്കവെ അറസ്റ്റിലായ ആളെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പെറ്റ് ലവേഴ്‌സ് എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു സംസ്ഥാനത്ത് ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള ആലോചനകള്‍ നടത്തിയതെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ക്രൈസ്തവ പുരോഹിതനെ വധിക്കാന്‍ പദ്ധതിയിട്ട സംഘം, പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനായി ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും ആലോചിച്ചെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കിയിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് തൃശൂര്‍ സ്വദേശിയായ നബീല്‍ അഹമ്മദിനെ ചെന്നൈയില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോളാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭ്യമായത്. തൃശൂര്‍ സ്വദേശിയായ നബീല്‍ നേരത്തെ ഖത്തറിലുണ്ടായിരുന്നു. ഇവിടെ വച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് സംഘങ്ങളുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയായിരുന്നു കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള ആലോചന തുടങ്ങിയത്. സംഘത്തിലേയ്ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നല്‍കാനും നബീലിന്റെ നേതൃത്വത്തില്‍ പദ്ധതിയിട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.