പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇന്ന് 73-ാം പിറന്നാള്‍; വൻ ആഘോഷ പരിപാടികളുമായി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇന്ന് 73-ാം പിറന്നാള്‍; വൻ ആഘോഷ പരിപാടികളുമായി ബിജെപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇന്ന് 73-ാം പിറന്നാള്‍. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ബി ജെ പി രാജ്യവ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതൽ ജനക്ഷേമ പദ്ധതികൾക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്ന് തുടക്കം കുറിക്കും. ക്ഷേമ ആയുഷ്‌മാൻ ഭവ എന്ന സമഗ്ര ആരോഗ്യ സംരക്ഷണ ക്യാംപയിനാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.’സേവ പഖ്വാര’ (സേവനത്തിന്‍റെ രണ്ടാഴ്ച) എന്ന പേരിൽ മറ്റൊരു ക്യാംപയിനും ഇന്ന് തുടക്കമാകും. ഗാന്ധിജിയുടെ ജന്മവാര്‍ഷിക ദിനമായ ഒക്ടോബർ രണ്ട് വരെ ക്യാംപയിന്‍ നീണ്ട് നിൽക്കും.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് മൂന്ന് വര്‍ഷത്തിനിപ്പുറം 1950 സെപ്തംബര്‍ 17നാണ് നരേന്ദ്ര മോഡിയുടെ ജനനം .ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്‌നഗറില്‍ ദാമോദര്‍ദാസ് മോദിയുടെയും ഹീര ബെന്‍ മോഡിയുടെയും ആറു മക്കളില്‍ മൂന്നാമനായി ജനനം. ചെറുപ്പകാലം മുതല്‍ ആര്‍എസ്എസ് അംഗമായിരുന്നു.

1987ല്‍ ബിജെപി ജനറല്‍ സെക്രട്ടറിയായി. 2001 മുതല്‍ 13 വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രി. 2014ല്‍ പ്രധാന മന്ത്രിയായി അധികാരമേറ്റു. 2019ല്‍ വീണ്ടും പ്രധാന മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യം നിർണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോൾ മൂന്നാം തവണയും പ്രധാനമന്ത്രി സ്ഥാനം ഉറപ്പിക്കാൻ കരുക്കൾ നീക്കുകയാണ് മോഡി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.