കൊളംബോ: ഏഷ്യാകപ്പ് ഫൈനല്‍ ഇന്ന്. ആതിഥേയരായ ശ്രീലങ്കയെ ഇന്ത്യ ഇന്ന് നേരിടും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു മൂന്നു മുതലാണ് മല്‍സരം. ഇന്ത്യയുടെ പത്താമത്തെയും ശ്രീലങ്കയുടെ പന്ത്രണ്ടാമത്തെയും ഏഷ്യാകപ്പ് ഫൈനലാണിത്.
1984, 1988, 90-91, 95, 2010, 2016, 2018 വര്‍ഷങ്ങളില്‍ ചാമ്പ്യന്‍മാരായ ഇന്ത്യ ഇതുവരെ ഏഴു വട്ടം കിരീടമണിഞ്ഞിട്ടുണ്ട്. ഏറ്റവുമധികം ചാമ്പ്യന്‍മാരായതിന്റെ റെക്കോര്‍ഡും ഇന്ത്യയ്ക്കു തന്നെ. ശ്രീലങ്കയും മോശമല്ല. ആറു തവണയാണ് ലങ്ക ജേതാക്കളായത്.
1984, 1988, 90-91, 95 വര്‍ഷം നേടിയ ആദ്യ നാല് ഏഷ്യാകപ്പ് കിരീടങ്ങളും (1984, 1988, 1990-91, 1995) ഇന്ത്യ നേടിയത് ശ്രീലങ്കയെ തോല്‍പ്പിച്ചാണ്. 1986, 1997,2004, 2008, 2014, 2022 എന്നീ വര്‍ഷങ്ങളില്‍ ശ്രീലങ്ക ചാമ്പ്യന്‍മാരായി.
ഇത് ഒമ്പതാം തവണയാണ് ഇരുടീമുകളും ഫൈനലില്‍ പരസ്പരം ഏറ്റുമുട്ടുന്നത്. അഞ്ചു ഫൈനലുകളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നെണ്ണം ശ്രീലങ്ക ജയിച്ചു. അവസാം 2010 ഫൈനലിലാണ് ഇരു ടീമുകളും പരസ്പരം മല്‍സരിച്ചത്. അന്ന് ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം ചൂടി.
2022ല്‍ നടന്ന ഏഷ്യാകപ്പ് ടി20 ചാമ്പ്യന്‍മാരായ ശ്രീലങ്കയാണ് നിലവിലെ ജേതാക്കള്‍. കിരീടം നിലനിര്‍ത്താനാണ് ശ്രീലങ്ക ഇന്ന് പോരിനിറങ്ങുന്നത്. 2018ലാണ് ഇന്ത്യ അവസാനമായി ഏഷ്യാകപ്പ് നേടുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു കിരീടം ലക്ഷ്യമിട്ടാണ് രോഹിതും കൂട്ടരും ഇന്ന് മൈതാനത്തേക്ക് എത്തുന്നത്.
സാധ്യതാ ടീം
ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ഠാക്കൂര്‍ - വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
കിഷനു പകരം തിലക് വര്‍മയ്ക്ക് ചിലപ്പോള്‍ അവസരം ലഭിച്ചേക്കാം. പരിക്കേറ്റ ഓള്‍റൗണ്ടര്‍ അഷ്‌കര്‍ പട്ടേലിനു പകരം സുന്ദറിനോ ഠാക്കൂര്‍-നോ അവസരം ലഭിച്ചേക്കാം.
ശ്രീലങ്ക: കുശാല്‍ പെരേര, പാത്തും നിസംഗ, കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, ചരിത് അസലംഗ, ധനഞ്ജയ ഡിസില്‍വ, ദസുന്‍ ശനക, ദുനിത് വെല്ലലഗേ, ദുഷന്‍ ഹേമന്ത, മതീഷ പതിരാന, കസുന്‍ രജിത.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.