മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടു  പോയി കൊലപ്പെടുത്തി

ഇംഫാല്‍: മണിപ്പൂരില്‍ സൈനികനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ താരുങ് ഗ്രാമത്തിലാണ് സംഭവം. സൈന്യത്തിന്റെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് ലെയ്മകോങ് പ്ലാറ്റൂണ്‍ അംഗം സെര്‍ടോ താങ്താങ് കോം (41) ആണ് കൊല്ലപ്പെട്ടത്.

ലീവിന് എത്തിയ സെര്‍ടോയെ അക്രമി സംഘം തട്ടിക്കൊണ്ടുപോയി കൊല്ലുകയായിരുന്നു എന്നാണ് വിവരം. ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് സായുധ സംഘം കോമിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്.

സൈനികന്റെ പത്തു വയസുകാരന്റെ മകനാണ് തട്ടിക്കൊണ്ടുപോയ കാര്യം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

'ഇരുവരും വീടിന്റെ മുറ്റത്ത് ജോലി ചെയ്യുന്നതിനിടെ മൂന്ന് പേര്‍ അവിടേക്ക് എത്തുകയായിരുന്നു. അവര്‍ സൈനികന് നേരെ പിസ്റ്റള്‍ ചൂണ്ടുകയും സംഭവസ്ഥലത്ത് നിന്ന് ഒരു വെള്ള വാഹനത്തില്‍ കയറ്റി കൊണ്ട് പോവുകയുമായിരുന്നു'-സൈനികന്റെ മകനെ ഉദ്ധരിച്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ വരെ കോമിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല, രാവിലെ 9.30 ഓടെ ഇംഫാല്‍ ഈസ്റ്റിലെ സോഗോള്‍മാങ് പൊലീസ് സ്റ്റേഷന് കീഴിലുള്ള മോങ്ജാമിന് കിഴക്ക് ഖുനിങ്താങ്് ഗ്രാമത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.