കോവിഡ് വാക്സിനെടുത്തവർക്ക് രണ്ടാഴ്ച കൂടുമ്പോഴുളള പിസിആർ ടെസ്റ്റ് വേണ്ട

കോവിഡ് വാക്സിനെടുത്തവർക്ക് രണ്ടാഴ്ച കൂടുമ്പോഴുളള പിസിആർ ടെസ്റ്റ് വേണ്ട

അബുദാബി: കോവിഡ് വാക്സിന്‍ സ്വീകരിച്ച ജീവനക്കാ‍ർക്ക് രണ്ടാഴ്ച കൂടുമ്പോള്‍ പിസിആർ ടെസ്റ്റ് എടുക്കേണ്ടതില്ലെന്ന് അബുദാബി സാമ്പത്തിക വികസന വിഭാഗം അറിയിച്ചു. ഷോപ്പിംഗ് മാള്‍, റസ്റ്ററന്‍റ്, സൂപ്പ‍ർമാർക്കറ്റ്, ബേക്കറി, ചില്ലറ വില്‍പനശാലകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ ജീവനക്കാർക്കാണ് ഇത് ബാധമകമാകുക.

വാക്സിനെടുക്കാത്തവർ രണ്ടാഴ്ച കൂടുമ്പോള്‍ പിസിആർ ടെസ്റ്റ് എടുക്കണം. എമിറേറ്റിലെ താമസക്കാർക്കും സ്വദേശികള്‍ക്കും വാക്സിന്‍ സൗജന്യമാണെന്നും വാക്സിനെടുത്ത് സുരക്ഷ ഉറപ്പ് വരുത്തണമെന്നും അധികൃതരുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.