ന്യൂഡല്‍ഹി: ഇപ്പോള്‍ ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ ദൈര്‍ഘ്യം ചെറുതാണെങ്കിലും സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജി 20 ഉച്ചകോടി, ചന്ദ്രയാന്‍ നേട്ടങ്ങള്‍ എന്നിവ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടി.
പ്രതിപക്ഷ സഹകരണം ആവശ്യപ്പെട്ട മോഡി, ഈ സമ്മേളനത്തില്‍ എല്ലാ പാര്‍ലമെന്റംഗങ്ങളും പരാമാവധി സമയം ഉപയോഗപ്പടെുത്തണമെന്നും പറഞ്ഞു. രാജ്യത്ത് ആഘോഷത്തിന്റെയും ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അന്തരീക്ഷം നിലനില്‍ക്കുന്നു. പുതിയ പ്രതിജ്ഞയോടെ പാര്‍ലമെന്റിലേക്ക് പ്രവേശിക്കാമെന്നും മോഡി പറഞ്ഞു.
ജി 20 ഉച്ചകോടി വന്‍ വിജയമായിരുന്നു. ഭാരതത്തിന്റെ വൈവിധ്യത്തിന്റെ ആഘോഷമായിരുന്നു അത്. 2047 ല്‍ ശക്തമായ രാജ്യമായി ഭാരതം മാറണം. അതിനുള്ള ചര്‍ച്ചകള്‍ പുതിയ മന്ദിരത്തില്‍ നടക്കണം. രാജ്യത്തിനു മുന്നിലുള്ള എല്ലാ തടസങ്ങളും നീക്കി മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അഞ്ചുദിവസം മാത്രം നീണ്ടുനില്‍ക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായി. നാളെ പഴയ മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളില്‍ ചേരുന്ന പ്രത്യേക സമ്മേളനത്തിന് ശേഷം പുതിയ മന്ദിരത്തിലേക്ക് നടപടികള്‍ മാറ്റും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v