ഒന്നര വര്‍ഷത്തിനു ശേഷം ടീമില്‍; അശ്വിന്‍ ലോകകപ്പ് ടീമിലേക്കോ? അഭ്യൂഹങ്ങള്‍ ശക്തമാകുന്നു

ഒന്നര വര്‍ഷത്തിനു ശേഷം ടീമില്‍; അശ്വിന്‍ ലോകകപ്പ് ടീമിലേക്കോ? അഭ്യൂഹങ്ങള്‍ ശക്തമാകുന്നു

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ടീമിനെ ബിസിസിഐ ചെയര്‍മാനും ചീഫ് സെലക്ടറുമായ അജിത് അഗാര്‍ക്കര്‍ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഏറ്റവും ശ്രദ്ധ നേടിയത് ആര്‍ അശ്വിനെ ഉള്‍പ്പെടുത്തിയതായിരുന്നു. ഏറെ അപ്രതീക്ഷിതമായിരുന്നു ഈ തെരഞ്ഞെടുപ്പ്.

അഷ്‌കര്‍ പട്ടേലിന് പരുക്കേറ്റ സാഹചര്യത്തിലാണ് അശ്വിന് നറുക്കു വീണത്. മറ്റൊരു ഓള്‍റൗണ്ടറായ വാഷിംഗ്ട്ടണ്‍ സുന്ദറിന് അവസരം നല്‍കാതെയാണ് അശ്വിനെ പരിഗണിച്ചിരിക്കുന്നത്. ഏഷ്യാകപ്പ് ടീമിലും അംഗമായിരുന്നെങ്കിലും സുന്ദറിന് കാര്യമായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

അഷ്‌കറിന് പരിക്ക് പറ്റിയത് അവസാന മിനിട്ടിലാണ്. തികച്ചും ദൗര്‍ഭാഗ്യം. അശ്വിന് ഇനിയുമേറെ ചെയ്യാനാകുമെന്നും രോഹിത് ശര്‍മ പറഞ്ഞു. 2011ല്‍ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു അശ്വിന്‍.

എന്നാല്‍ 2022 ജനുവരിക്കു ശേഷം അശ്വിന്‍ അന്താരാഷ്ട്ര ഏകദിന മല്‍സരങ്ങള്‍ കളിച്ചിട്ടില്ല. എന്നാല്‍ അശ്വിന്റെ മികച്ച അനുഭവ സമ്പത്ത് ടീമിനു മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബര്‍ 28 ആണ് പുതുക്കിയ ടീം ഐസിസിക്കു കൈമാറേണ്ടത്. അതുകൊണ്ടു തന്നെ അശ്വിന്‍ ടീമിലേക്കുണ്ടാകുമോ എന്ന് അന്നേ മനസിലാക്കാന്‍ സാധിക്കൂ.

പ്രത്യേകിച്ചും സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചുകളില്‍ അശ്വിന്‍ കൂടുതല്‍ അപകടകാരിയായേക്കാം. ഒക്ടോബര്‍ എട്ടിന് ചെന്നൈയിലാണ് ഇന്ത്യയുടെ ആദ്യ മല്‍സരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.