പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവക കുടുംബ മേളയും കായിക ദിനവും

പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവക കുടുംബ മേളയും കായിക ദിനവും

പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഇടവകാംഗങ്ങള്‍ക്കായി കായിക ദിനവും കുടുംബ മേളയും സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 23-ന് രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ പാര്‍ക്ക് വുഡിലെ ഹോസാക്ക് അവന്യൂവിലാണ് പരിപാടി. പ്രവേശനം സൗജന്യമാണ്.

രാവിലെ എട്ടിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് മത്സരങ്ങള്‍ ആരംഭിക്കും. 11.30-നാണ് ഉദ്ഘാടനച്ചടങ്ങ്. പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവക വികാരി ഫാദര്‍ അനീഷ് ജെയിംസ് വി.സി സ്വാഗതം ആശംസിക്കും. റിവര്‍ട്ടണ്‍ എം.എല്‍.എ ഡോ. ജഗദീഷ് കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും.



സോക്കര്‍ ടൂര്‍ണമെന്റുകള്‍, അത്‌ലറ്റിക്‌സ്, ചെസ് മത്സരങ്ങള്‍, ലെമണ്‍ ആന്‍ഡ് സ്പൂണ്‍ റേസ് ഉള്‍പ്പെടെ കായിക, വിനോദ ഭക്ഷണ സ്റ്റാളുകള്‍ ഉള്‍പ്പെടെ ഒരു ദിവസം മുഴുവന്‍ കുടുംബത്തിനൊപ്പം സന്തോഷത്തോടെ ചെലവഴിക്കാന്‍ ഉതകുന്ന ആകര്‍ഷമായ പരിപാടികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പരിപാടികളില്‍ ആയിരത്തിലേറെ പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.