തിരുവനന്തപുരം: സംസ്ഥാനത്ത് കേരളപ്പിറവി ആഘോഷം നവംബര്‍ ഒന്ന് മുതല്‍. മലയാളത്തിന്റെ മഹോത്സവമായ കേരളീയം പരിപാടി ഒരാഴ്ച നീണ്ടു നില്‍ക്കും. കേരളം ആര്‍ജിച്ച വിവിധ നേട്ടങ്ങളും സാംസ്‌കാരിക തനിമയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം.
തലസ്ഥാന നഗരിയില്‍ കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ കേരളീയവുമായി ബന്ധപ്പെട്ട പരിപാടികള്‍ അരങ്ങേറും. ലോകത്തെ തന്നെ പ്രഗത്ഭരും പ്രമുഖരുമായ ചിന്തകരേയും വിദഗ്ധരേയും ഉള്‍പ്പെടുത്തിയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സെമിനാറുകളാണ് കേരളീയത്തിന്റെ പ്രധാന അജണ്ഡ.
കൂടാതെ വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം ഭാവി കേരളത്തിനുള്ള മാര്‍ഗ രേഖ തയാറാക്കലും നടക്കും. അഞ്ച് ദിവസങ്ങളിലായി 25 സെമിനാറുകളാണ് നടക്കുക. കേരളത്തിന്റെ നേട്ടങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്താന്‍ എക്സിബിഷനുകളും നടക്കും. തലസ്ഥാന നഗരമാകെ പ്രദര്‍ശന വേദിയാകുന്ന പ്രതീതിയാണ് സൃഷ്ടിക്കുക.
അതോടൊപ്പം കലാ സാംസ്‌കാരിക പരിപാടികള്‍, ട്രേഡ് ഫെയറുകള്‍, ഭക്ഷ്യമേളകള്‍ എന്നിവയും ഒരുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.