ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധികാരത്തിലെത്തിയിട്ട് 15 വർഷം പൂർത്തിയായി. സഹോദരൻ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗത്തെ തുടർന്ന് 2006 ജനുവരി നാലിനാണ് അദ്ദേഹം ദുബായ് ഭരണാധികാരിയായി സ്ഥാനമേല്‍ക്കുന്നത്. 1968 നവംബർ ഒന്നിനാണ് ഷെയ്ഖ് മുഹമ്മദ് ആദ്യമായി ഔദ്യോഗിക ചുമതലയിലേക്ക് വരുന്നത്. ദുബായ് പോലീസ് മേധാവിയായിട്ടായിരുന്നു തുടക്കം.
1971 ല്‍ യുഎഇ എന്ന രാജ്യത്തിന്‍റെ പ്രതിരോധമന്ത്രിയായി. 2006 ല്‍ ദുബായുടെ ഭരണസാരഥ്യം ഏറ്റെടുത്തു. അതിനുശേഷമിങ്ങോട്ട് ദുബായി നഗരത്തിന്റെയും യുഎഇ രാജ്യത്തിന്റെയും വളർച്ചയില്‍ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് നല്‍കിയ പങ്ക് നിസ്തുലമാണ്. ജനങ്ങള്‍ക്കെഴുതിയ തുറന്ന കത്തില്‍ തന്റെ അനുഭവങ്ങള്‍ ഷെയ്ഖ് മുഹമ്മദ് പങ്കുവയ്ക്കുന്നു.'സഹോദരന്‍ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ കാഴ്ചപ്പാടുകൾ യാഥാർത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്തെ ജനങ്ങളാണ് എല്ലാം. ലോകത്തെ ഏറ്റവും മികച്ച രാജ്യമാക്കാനാണ് ആഗ്രഹിക്കുന്നത്'.
വിഷൻ 2021 എന്നുളളത് 2009 ലാണ് പ്രഖ്യാപിച്ചത്. 50 പുതിയ നിയമങ്ങളിലൂടെ രാജ്യത്ത് നിയമനിർമാണ പരിഷ്കരണം നടത്തി. അഞ്ഞൂറോളം സർക്കാർ സേവനങ്ങൾ സ്മാർട്ടാക്കി. ദേശീയ ബജറ്റ് ഇരട്ടിയാക്കുകയും ചെയ്തുവെന്ന് ഷെയ്ഖ് മുഹമ്മദ് കുറിച്ചു. ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്. അടുത്ത അന്‍പത് വർഷത്തെ യാത്ര ഇവിടെ നമ്മള്‍ ആരംഭിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ്, കത്ത് അവസാനിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.