'ക്രൂരതകള്‍ക്കുള്ള ശിക്ഷ'; കാനഡയില്‍ സുഖ ദുന്‍കെയെ വധിച്ചത് ബിഷ്‌ണോയിയുടെ ഗുണ്ടാ സംഘം

'ക്രൂരതകള്‍ക്കുള്ള ശിക്ഷ'; കാനഡയില്‍ സുഖ ദുന്‍കെയെ വധിച്ചത് ബിഷ്‌ണോയിയുടെ ഗുണ്ടാ സംഘം

ന്യൂഡല്‍ഹി: കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ ഭീകരന്‍ സുഖ്ദൂല്‍ സിങ് എന്ന സുഖ ദുന്‍കെയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ബിഷ്ണോയിയുടെ ഗുണ്ടാ സംഘമെന്ന് റിപ്പോര്‍ട്ട്. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തില്‍ അംഗങ്ങളായ ചിലരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലാണ് ഇതുസംബന്ധിച്ച സൂചനകള്‍ ഉള്ളത്.

ഗുണ്ടാ നേതാക്കളായ ഗുര്‍ലാല്‍ ബ്രാര്‍, വിക്കി മിദ്ദ്ഖേര എന്നിവരുടെ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് സുഖ ദുന്‍കെ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുണ്ടാ സംഘത്തിന്റെ പ്രതികാര നടപടി. ഖലിസ്ഥാന്‍ ഭീകരനായ സുഖ ദുന്‍കെ മയക്കുമരുന്നിനടിമയാണെന്നും നിരവധി പേരുടെ ജീവിതങ്ങള്‍ തകര്‍ത്ത ക്രൂരനാണെന്നും ബിഷ്ണോയിയുടെ സംഘം അവകാശപ്പെടുന്നു.

ചെയ്ത ക്രൂരതകള്‍ക്കുള്ള ശിക്ഷയാണ് ദുന്‍കെ നേരിടേണ്ടി വന്നതെന്നുമാണ് സംഘം പറയുന്നത്. പഞ്ചാബി ഗായകനായിരുന്ന സിദ്ദു മൂസെവാലെയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗുണ്ടയാണ് ലോറന്‍സ് ബിഷ്ണോയ്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നിലവില്‍ എന്‍ഐഎയുടെ കസ്റ്റഡിയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.