ഇന്ത്യ തിരിച്ച് വരണം: ഇന്ധന ഇറക്കുമതിയിലെ പ്രീമിയം തുക വെട്ടിക്കുറച്ച് സൗദി; പൂര്‍ണമായും ഒഴിവാക്കി യു.എ.ഇ

ഇന്ത്യ തിരിച്ച് വരണം: ഇന്ധന ഇറക്കുമതിയിലെ പ്രീമിയം തുക വെട്ടിക്കുറച്ച് സൗദി; പൂര്‍ണമായും ഒഴിവാക്കി യു.എ.ഇ

റിയാദ്: റഷ്യയില്‍ നിന്ന് കൂടുതല്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇന്ത്യ വാങ്ങി തുടങ്ങിയതോടെ അധിക ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. വില്‍പനയില്‍ അടുത്തയിടെ ഉണ്ടായ ഈ വന്‍ ഇടിവിനെ തുടര്‍ന്നാണ് സൗദി അറേബ്യ ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ ഈടാക്കിയിരുന്ന പ്രീമിയം വെട്ടിക്കുറച്ചത്.

കഴിഞ്ഞ വര്‍ഷം ബാരലിന് 10 ഡോളറായിരുന്ന പ്രീമിയം തുക ഇപ്പോള്‍ 3.5 ഡോളറായാണ് കുറച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി പ്രീമിയം വെട്ടികുറച്ചപ്പോള്‍ യു.എ.ഇ ഈ പ്രീമിയം തുക പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.

ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉല്‍പാദക രാജ്യമായ സൗദിയില്‍ നിന്നാണ് ഇന്ത്യ കഴിഞ്ഞ വര്‍ഷം വരെ ഏറ്റവും കൂടുതല്‍ ഇന്ധനം വാങ്ങിയിരുന്നത്. ഉക്രെയ്ന്‍ യുദ്ധത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഉപരോധിച്ചതോടെ കുറഞ്ഞ വിലയ്ക്ക് ഇന്ത്യയ്ക്ക് ഇന്ധനം കൈമാറാന്‍ റഷ്യ മുന്നോട്ട് വന്നിരുന്നു. ഈ അവസരം മുതലാക്കി ഇന്ത്യ സൗദിയെ വിട്ട് റഷ്യയില്‍ നിന്ന് കൂടുതല്‍ ഇന്ധനം വാങ്ങിയിരുന്നു.

ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിംഗ് കണ്‍ട്രീസ് (ഒപെക്) ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് യഥാര്‍ത്ഥ വില്‍പ്പന വിലയേക്കാള്‍ കൂടുതലായി ഈടാക്കുന്ന അധിക തുകയാണ് വെട്ടിക്കുറച്ചത്. മുമ്പ് പ്രീമിയം ഇല്ലാതാക്കാന്‍ ഇന്ത്യ ആവര്‍ത്തിച്ച് സമ്മര്‍ദ്ദം ചെലുത്തുകയും പകരം ഒരു 'ഏഷ്യന്‍ ഡിസ്‌കൗണ്ട്' ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ നിലവില്‍ ഇന്ത്യയും ചൈനയുമെല്ലാം റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങാന്‍ തുടങ്ങിയതോടെയാണ് സൗദി സമ്മര്‍ദ്ദത്തിലായിരുന്നു. ഇതോടെയാണ് പ്രീമിയം വെട്ടിക്കുറച്ചത്.

ഇന്ത്യയിലേക്ക് 2023-24 ന്റെ ആദ്യ പാദത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 12.36 ബില്യണ്‍ ഡോളറായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 171 ശതമാനം ഉയര്‍ന്നപ്പോള്‍ സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതി 24 ശതമാനം കുറഞ്ഞ് 5.49 ബില്യണ്‍ ഡോളറായി. കൂടാതെ യു.എ.ഇയില്‍ നിന്നുള്ള ഇറക്കുമതി 63 ശതമാനം ഇടിഞ്ഞ് 1.71 ബില്യണ്‍ ഡോളറിലുമെത്തി.
ഞലമറ ാീൃല

2023 സെപ്റ്റംബറിലെ ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ എണ്ണ വിപണി റിപ്പോര്‍ട്ട് പ്രകാരം റഷ്യയുടെ പ്രതിദിന ഉല്‍പാദനം ജൂലൈയിലേത് പോലെ ഓഗസ്റ്റിലും പ്രതിദിനം 9.48 ബാരല്‍ ആയിരുന്നുവെന്നും സൗദി അറേബ്യയുടേത് ജൂലൈയെ അപേക്ഷിച്ച് ഓഗസ്റ്റില്‍ കുറഞ്ഞുവെന്നും വ്യക്തമാകുന്നു. വില്‍പന കുറഞ്ഞതോടെയാണ് ഉല്‍പാദനവും കുറച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.