ന്യൂഡല്‍ഹി: ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍ കൂലി വേഷത്തില്‍ ചുമടെടുത്ത് രാഹുല്‍ ഗാന്ധി എം.പി. പോര്‍ട്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് ചോദിച്ചറിയുന്നതിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി സ്റ്റേഷനില്‍ എത്തിയത്. റെയില്‍വേ കൂലിയുടെ ചുവന്ന ഷര്‍ട്ട് ധരിച്ച് തലയില്‍ ലഗേജ് ബാഗും ചുമന്ന് നടന്ന രാഹുലിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
സ്റ്റേഷനിലെ കൂലി തൊഴിലാളികള്‍ രാഹുല്‍ ഗാന്ധിക്കുവേണ്ടി മുദ്രാവാക്യം വിളിച്ചു. തങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും ആവശ്യങ്ങള്‍ തിരിച്ചറിയാനുമായി കൂടിക്കാഴ്ച നടത്തണമെന്ന് ചുമട്ടുതൊഴിലാളികള്‍ ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് രാഹുലിന്റെ സന്ദര്‍ശനം.
രാഹുല്‍ ഗാന്ധി ഇതിന് മുന്‍പും വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നവരുമായി സംവദിച്ചിരുന്നു. പഴം, പച്ചക്കറി മാര്‍ക്കറ്റിലെ വ്യാപാരികളുമായും കര്‍ഷകരുമായും മെക്കാനിക്കുകളുമായും രാഹുല്‍ ഗാന്ധി സംവദിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
തൊഴിലിടങ്ങളില്‍ എത്തി തൊഴിലാളികള്‍ക്കൊപ്പം ജോലി ചെയ്താണ് രാഹുല്‍ അവരുടെ അനുഭവങ്ങള്‍ നേരിട്ടറിഞ്ഞത്.
രാഹുല്‍ പോര്‍ട്ടര്‍മാരുമായി സംസാരിക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.