മദർ തെരേസക്കെതിരെ അപവാദ പ്രചരണം: സ്പെയിനിലെ റേഡിയോ അവതാരകനെതിരെ വ്യാപക പ്രതിഷേധം

മദർ തെരേസക്കെതിരെ അപവാദ പ്രചരണം: സ്പെയിനിലെ റേഡിയോ അവതാരകനെതിരെ വ്യാപക പ്രതിഷേധം

മഡ്രിഡ്: അ​ഗതികളുടെ അമ്മയായ വിശുദ്ധ മദർ തെരേസക്കെതിരെ അപവാദ പ്രചരണം നടത്തിയ സ്പെയിനിലെ റേഡിയോ അവതാരകനെതിരെ പ്രതിഷേധം കനക്കുന്നു. സ്പാനിഷ് റേ‍ിയോ ചാനലായ കാഡേന എസ്ഇആറിന്റെ അവതാരകനായ ബോബ് പോപ്പ് എന്നറിയപ്പെടുന്ന റോബർട്ടോ എൻറിക്വസ് ഹിഗ്യൂറസാണ് നീചമായ ഭാഷയിൽ മദർ തെരേസയെ വിമർശിച്ചത്. കൽക്കട്ടയിലെ മദർ തെരേസ മോശം ആളുകളുടെ ​ഗണത്തിൽ ഉൾപ്പെട്ട വ്യക്തിയണെന്ന് അദേഹം ആരോപിച്ചു. മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപകയായ മദർ തെരേസ സിൻചോണയേക്കാൾ (കയ്പേറിയ ചെടി) മോശമാണെന്ന് ഹിഗ്യൂറസ് പറഞ്ഞു

വിശുദ്ധ മദർ തെരേസയുടെ ജീവിത നന്മകളാണ് ഹിഗ്യൂറസ് മോശമായി അവതരിപ്പിച്ചത്. ദാരിദ്ര്യം മുതലെടുക്കുകയും ​ഗർഭഛിദ്രം തടയുകയും കുട്ടികളെ സംരക്ഷിക്കുകയും ചെയ്തു എന്നതാണ് മദർ തെരേസ ചെയ്ത കുറ്റമെന്ന് അദേഹം ആരോപിച്ചു.

മദർ തെരേസ ഒരു മോശം സ്ത്രീ ആണെന്നും ഹിഗ്യൂറസ് കുറ്റപ്പെടുത്തി. കാരണം വേദന, ദാരിദ്ര്യം എന്നിവ അനുഭവിച്ചതിലൂടെ അധികാരം പിടിച്ചെടുക്കാനാണ് ശ്രമിച്ചതെന്ന് അദേഹം വിമർശിച്ചു. ജീവിതം മുഴുവൻ നാടകമായിരുന്നു അതിനെ ഒരു മികച്ച ജോലിയായി കാണാനാണ് താൻ താൽപര്യപ്പെടുന്നതെന്നും ഹിഗ്യൂറസ് പറഞ്ഞു. കാഡേന എസ്ഇആറിന്റെ സ്റ്റാർ പ്രോഗ്രാമിന്റെ അവതാരകൻ ഏഞ്ചൽസ് ബാഴ്‌സലോയും വിമർശകന് പിന്തുണയുമായെത്തി.

കൽക്കത്തയിലെ വിശുദ്ധ മദർ തെരേസയ്‌ക്കെതിരായി നടത്തിയ വിവാദ പരിപാടിക്കെതിരെ നിരവധി വൈദികർ രം​ഗത്തെത്തി. ബോബ് പോപ്പും ഏഞ്ചൽസ് ബാഴ്‌സലോയും നികൃഷ്ട വ്യക്തികളാണ്. കൽക്കട്ടയിലെ സെന്റ് തെരേസയെക്കുറിച്ച് അവർ സംസാരിച്ചാൽ താൻ ആശങ്കാകുലനാകുമെന്ന് ഫാദർ ജെയിം മെൽച്ചിയോർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വീഡിയോയുടെ ലിങ്ക് തുറക്കരുതെന്ന് ഫാദർ ഇഗ്നാസിയോ നർവേസ് ആവശ്യപ്പെട്ടു. കാരണം അവർ കാഴ്ചകളെ വിജയമായി വ്യാഖ്യാനിക്കും. നിന്ദിക്കുകയും കള്ളം പറയുകയും വിദ്വേഷം വിതയ്ക്കുകയും ചെയ്യുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുകയുമാണ് ക്രിസ്ത്യാനകൾ ചെയ്യാറെന്നും ഫാദർ ഇഗ്നാസിയോ നർവേസ് പറഞ്ഞു.

ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ് എന്ന സിനിമയിൽ ഒലീവ് തോട്ടത്തിൽ യേശു സർപ്പത്തിന്റെ തല തകർക്കുന്ന ദൃശ്യം പങ്കിട്ടുകൊണ്ടാണ് അൽമേരിയ രൂപതയിലെ ഫാദർ ജുവാൻ മാനുവൽ ഗൊംഗോറ പ്രതിഷേധം രേഖപ്പെടുത്തിയത്. മദർ തെരേസ ഇവിടെയുണ്ടെങ്കിൽ സ്നേഹമില്ലായ്മയാണ് ഏറ്റവും വലിയ ദാരിദ്ര്യം എന്ന് അവർ ഞങ്ങളോട് പറയുമായിരുന്നു. ഗർഭച്ഛിദ്രത്തിൽ നിന്ന് മദർ തെരേസ കുട്ടികളെ രക്ഷിച്ചത് ഹൃദയശൂന്യനായ ഈ വ്യാഖ്യാതാവിന് അസംബന്ധമായാണ് തോന്നിയതെന്ന് അസോസിയേഷൻ പ്രസിഡന്റ് ജോസ് കാസ്ട്രോ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.