ബുര്‍ഖ ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി സ്വിറ്റ്‌സര്‍ലാന്‍ഡ്; നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍ തുക പിഴ

 ബുര്‍ഖ ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി സ്വിറ്റ്‌സര്‍ലാന്‍ഡ്; നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍ തുക പിഴ

ബേണ്‍: സ്വിസ് പാര്‍ലമെന്റ് ബുര്‍ഖ നിരോധിക്കുന്നതിന് അംഗീകാരം നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും സ്വിറ്റ്‌സര്‍ലാന്‍ഡ് ഗവണ്‍മെന്റ് അറിയിച്ചു. മുസ്ലീം സ്ത്രീകള്‍ ബുര്‍ഖ പോലുള്ള മൂടുപടങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള അന്തിമ ബില്ലാണ് പാസായതെന്നും പാര്‍ലമെന്റ് അറിയിച്ചു.

ദേശീയ കൗണ്‍സില്‍ അവതരിപ്പിച്ച ബില്ലിന് 151-29 വോട്ടോട്ടിന്റെ പിന്തുണ ലഭിച്ചു. രാജ്യത്ത് സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഹിതപരിശോധന നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്വിസ് പാര്‍ലമെന്റ് നിരോധനം ഏര്‍പ്പെടുത്തിയത്. ബുര്‍ഖ, ഹിജാബ്, മാസ്‌കുകള്‍ പോലുള്ള മൂടുപടങ്ങള്‍ ഇത്തരത്തിലെ എല്ലാ ശിരോവസ്ത്രങ്ങളും നിരോധനം ഏര്‍പ്പെടുത്തുന്നതിനാണ് സ്വിസ് വോട്ടര്‍മാര്‍ അനുകൂലമായി പ്രതികരിച്ചത്.

ബുര്‍ഖ നിരോധിക്കണമെന്ന പ്രചാരണത്തെ തുടര്‍ന്ന് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിരവധി മുസ്ലീം ഗ്രൂപ്പുകള്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. രാജ്യത്തുടനീളം മുസ്ലീം വിരുദ്ധ വികാരം പടരുന്നതാണ് വോട്ടെടുപ്പില്‍ പ്രതിഫലിക്കുന്നതെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഇസ്ലാമിക് സെന്‍ട്രല്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി. സ്വിറ്റ്സര്‍ലന്‍ഡില്‍ 30 ശതമാനം സ്ത്രീകളാണ് ഹിജാബ് പോലുള്ള മൂടുപടങ്ങള്‍ ഉപയോഗിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.