എൻറൂട്ട് കൊണക്റ്റ്: സെപ്റ്റംബര്‍ 30ന് നോക് തീര്‍ത്ഥാടന കേന്ദ്രത്തില്‍

എൻറൂട്ട് കൊണക്റ്റ്: സെപ്റ്റംബര്‍ 30ന് നോക് തീര്‍ത്ഥാടന കേന്ദ്രത്തില്‍

കൊണക്റ്റ് റീജിയണ്‍: നോക് തീര്‍ഥാടന കേന്ദ്രത്തിലെ സെന്റ് ജോണ്‍സ് സെന്ററില്‍ വച്ച് ജീസസ് യൂത്ത് അയര്‍ലന്‍ഡ് ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 30 ശനിയാഴ്ച്ച നടത്തപ്പെടുന്ന എൻറൂട്ട് കൊണക്റ്റ് എന്ന ഏകദിന പ്രോഗ്രാമിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തി ആയി. രാവിലെ 9.00 മുതല്‍ വൈകുന്നേരം 5.30 വരെ വൈവിധ്യങ്ങളായ പരിപാടികള്‍ ആണ് അന്നേ ദിവസം ഒരുക്കിയിരിക്കുന്നത്.

പ്രവാസ ജീവിതത്തിന് മുതല്‍ക്കൂട്ടാകുന്ന ക്ലാസുകള്‍, ജീവിതാനുഭവങ്ങളുടെ പങ്കുവയ്ക്കല്‍, ആഘോഷകരമായ ദിവ്യബലി, ആരാധന, ചെറുനാടകം, ലൈവ് മ്യുസിക് സ്റ്റേജ് ഷോ എന്നിവയെല്ലാം ഈ ദിവസത്തെ മനോഹരമാക്കാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുടുംബത്തോടെ പങ്കെണ്ടുക്കുന്നവരുടെ കുട്ടികള്‍ക്ക് വേണ്ടി മൂന്ന് പ്രത്യേക പ്രോഗ്രാമും അന്നേ ദിവസം ഒരുക്കിയിട്ടുണ്ട്. ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ കൊണക്റ്റ് റീജിയണില്‍ ഉള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി ജീസസ് യൂത്ത് അറിയിച്ചു.

അന്നേ ദിവസത്തെ ഭക്ഷണം ക്രമീകരിക്കുന്നതിന്, പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താത്പര്യം ഉള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടിയുള്ള ലിങ്കും ഇതോടൊപ്പം ചേര്‍ക്കുന്നു.

forms.gle

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുവാന്‍ അപേക്ഷിക്കുന്നു.

ജിയോ ജെയിംസ്: 0892532466
ജോര്‍ജിയോ: 0892266178
ഫാ. സജീവ്: 0872827042


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.