'വിവാഹം ആകാശത്ത്'; മകളുടെ വിവാഹം വിമാനത്തില്‍ നടത്താനൊരുങ്ങി യു.എ.ഇയിലെ ഇന്ത്യന്‍ വ്യവസായി

'വിവാഹം ആകാശത്ത്'; മകളുടെ വിവാഹം വിമാനത്തില്‍ നടത്താനൊരുങ്ങി യു.എ.ഇയിലെ ഇന്ത്യന്‍ വ്യവസായി

ദുബായ്: വിവാഹം എത്രത്തോളം വ്യത്യസ്തമായി നടത്താം എന്ന ആലോചനയിലാണ് ഇന്ന് സാധാരക്കാരും സമ്പന്നരും. അതിന് ഏത് അറ്റംവരെയും ചെലവിടാനും പലരും തയാറാണ്. ഇപ്പോള്‍ വ്യത്യസ്തമായ ഒരു വിവാഹത്തിന്റെ കഥയാണ് വൈറല്‍ ആവുന്നത്.

യു.എ.ഇയിലെ ഇന്ത്യന്‍ വ്യവസായിയായ ദിലിപ് പോപ്‌ലിയുടെ മകളുടെ വ്യത്യസ്തമായ വിവാഹത്തിന്റെ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഈ വര്‍ഷം നവംബറില്‍ ഒരു സ്വകാര്യ വിമാനത്തില്‍വെച്ചാണ് സ്വര്‍ണ, വജ്ര വ്യാപാരിയായ ദിലിപ് പോപ്‌ലിയുടെ മകള്‍ വിധി പോപ്‌ലിയുടെ വിവാഹം നടക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.

നവംബര്‍ 24-നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. അതിഥികളില്‍ ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ നിന്നുമുള്ള താരങ്ങളും മറ്റ് പ്രമുഖ വ്യക്തികളും കുടുംബാംഗങ്ങളുമുണ്ടാവും. പ്രൈവറ്റ് ചാര്‍ട്ടര്‍ വിമാനമായ ജെറ്റാക്‌സ് ബോയിങ് 747 വിമാനമായിരിക്കും വിവാഹത്തിനായി ഉപയോഗിക്കുക. ദുബായില്‍ നിന്നും യാത്ര തുടങ്ങുന്ന വിമാനം ഒമാനിലേക്കായിരിക്കും പറക്കുക.

താനും കുടുംബവും വളരയേറെ വിലമതിക്കുന്നതും സന്തോഷകരവുമായ സന്ദര്‍ഭമാണ് മകളുടെ വിവാഹം. അവിശ്വസനീയമായ ഈ അനുഭവം എല്ലാവരുമായും പങ്കുവെക്കാന്‍ ആഗ്രഹിക്കുകയാണ്. എല്ലാവരേയും വിവാഹത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുകയാണെന്നാണ് വിവാഹത്തിന്റെ വാര്‍ത്ത പങ്കുവെച്ച് ദിലിപ് പോപ്‌ലി പറഞ്ഞത്.

അതേസമയം ഇതാദ്യമായല്ല ദുബായില്‍ വിമാനത്തില്‍വെച്ച് വിവാഹം നടക്കുന്നത്. 1994ല്‍ ലക്ഷ്മണ്‍ പോപ്‌ലിയുടെ മകന്‍ ദിലിപിന്റേയും സുനിതയുടേയും വിവാഹം ഇത്തരത്തില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍വെച്ചാണ് നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.