തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്ളാഗ് ഓഫ് ഇന്ന് ഉച്ചയ്ക്ക് 12.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. തിരുനെല്‍വേലി-ചെന്നൈ-എഗ്മൂര്‍, വിജയവാഡ-ചെന്നൈ സെന്‍ട്രല്‍ അടക്കം പുതിയ എട്ട് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫും ഇതോടൊപ്പം നടക്കും.
കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 11 മുതല്‍ ആഘോഷ പരിപാടികള്‍ തുടങ്ങും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, സംസ്ഥാന കായിക-റെയില്‍വെ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍ എ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. 8 കോച്ചുകളാണ് ഈ ട്രെയിനിന് ഉള്ളത്.
ക്ഷണിക്കപ്പെട്ടവര്‍ക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഉദ്ഘാടന യാത്രയില്‍ അവസരമുണ്ട്. സ്റ്റേഷനുകളില്‍ ട്രെയിനിന് സ്വീകരണവും ഒരുക്കിയിട്ടുണ്ട്. മന്ത്രിമാരെ ഉള്‍പ്പെടെ ഇതിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു.
പുതിയ വന്ദേ ഭാരതിന് തൃശൂരില്‍ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് ഭക്ഷണമുള്‍പ്പടെയുള്ള യാത്രാ നിരക്കുകള്‍ ഇപ്രകാരമാണ്. എക്‌സിക്യൂട്ടീവ് നിരക്ക് ബ്രാക്കറ്റില്‍. എറണാകുളം 440 (830), ആലപ്പുഴ 505 (970), കൊല്ലം 870 (1505), തിരുവനന്തപുരം 975 (1705), ഷൊര്‍ണൂര്‍ 380 (705), തിരൂര്‍ 645 (1060), കോഴിക്കോട് 685 (1145), കണ്ണൂര്‍ 855 (1475), കാസര്‍ക്കോട് 995 (1755). ഭക്ഷണം ഒഴിവാക്കിയും ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യാവുന്നതാണ്.
തിരൂര്‍ ഉള്‍പ്പെടെ പത്തു സ്റ്റോപ്പുകളാണ് ച്രെയിനിനുള്ളത്. സമയക്രമം ഇങ്ങനെ:
കാസര്‍കോട്- തിരുവനന്തപുരം (ട്രെയിന്‍ നമ്പര്‍ 20631)
കാസര്‍കോട്: രാവിലെ 7.00
കണ്ണൂര്‍: 7.55
കോഴിക്കോട്: 8.57
തിരൂര്‍: 9.22
ഷൊര്‍ണൂര്‍: 9.58
തൃശൂര്‍: 10.38
എറണാകുളം: 11.45
ആലപ്പുഴ: 12.32
കൊല്ലം: 1.40
തിരുവനന്തപുരം: 3.05
തിരുവനന്തപുരം- കാസര്‍ക്കോട് (ട്രെയിന്‍ നമ്പര്‍ 20632)
തിരുവനന്തപുരം: 4.05
കൊല്ലം: 4.53
ആലപ്പുഴ: 5.55
എറണാകുളം: 6.35
തൃശൂര്‍: 7.40
ഷൊര്‍ണൂര്‍: 8.15
തിരൂര്‍: 8.52
കോഴിക്കോട്: 9.23
കണ്ണൂര്‍: 10.24
കാസര്‍ക്കോട്: 11.58.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.