പിജി മെഡിക്കല്‍ പ്രവേശനം: വ്യാഴാഴ്ച വരെ അപേക്ഷ സമര്‍പ്പിക്കാം

പിജി മെഡിക്കല്‍ പ്രവേശനം: വ്യാഴാഴ്ച വരെ അപേക്ഷ സമര്‍പ്പിക്കാം

തിരുവനന്തപുരം: സംസ്ഥാന പിജി മെഡിക്കല്‍ പ്രവേശനത്തിന് വ്യാഴാഴ്ച വരെ അപേക്ഷ നല്‍കാം. നീറ്റ് പിജി യോഗ്യതാ മാനദണ്ഡത്തില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇളവ് വരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്‍ക്കാണ് പിജി മെഡിക്കല്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാനാകുന്നത്.

സെപ്റ്റംബര്‍ 28 ന് വൈകുന്നേരം മൂന്നുവരെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കും. വിവരങ്ങള്‍ക്ക് www. cee.kerala.gov.inലെ വിജ്ഞാപനം പരിശോധിക്കുക.
ഫോണ്‍: 0471- 2525300.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.