ഐഎസ്എല്ലില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈയ്‌ക്കെതിരെ

ഐഎസ്എല്ലില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈയ്‌ക്കെതിരെ

ഗുവാഹത്തി: ഐഎസ്എല്ലില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സീസണിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ കരുത്തരായ മുംബൈയെ നേരിടും. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സ്വന്തം തട്ടകമായ ഗുവാഹത്തിയില്‍ വൈകുന്നേരം എട്ടു മണി മുതലാണ് മല്‍സരം.

ഡുറന്‍ഡ് കപ്പിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തോടെയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈയ്‌ക്കെതിരെ ഇറങ്ങുന്നത്. സെമിഫൈനലില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിക്കെതിരെ രണ്ടു ഗോളിനു മുന്നില്‍ നിന്ന അവര്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പുറത്താവുകയായിരുന്നു.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പുറത്തായെങ്കിലും പുതിയ താരങ്ങളായ നെസ്റ്റര്‍ അല്‍ബിയാക്, ഇബ്‌സണ്‍ മെലോ, ഡിഫന്‍ഡര്‍ മിഷല്‍ സബാക്കോ, മിഡ്ഫീല്‍ഡര്‍ ഫാല്‍ഗുനി സിംഗ് എന്നിവര്‍ ടീമിനൊപ്പം ചേരുന്നതോടെ ടീം ശക്തരാണ്.

ഈ സീസണില്‍ ഇതുവരെ കാര്യമായ നേട്ടം കൈവരിക്കാത്തതിനാല്‍ തന്നെ തങ്ങളുടെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന മികച്ചൊരു പ്രകടനം തന്നെയാണ് നോര്‍ത്ത് ഈസ്റ്റ് ലക്ഷ്യമിടുന്നത്.

മറുവശത്ത് എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ നസാജി മസന്‍ധരന്‍ എഫ്‌സിയില്‍ നിന്നേറ്റ അപ്രതീക്ഷിത തോല്‍വിയുടെ ക്ഷീണം മറക്കാനാണ് മുംബൈ ഇന്ന് കളത്തിലിറങ്ങുന്നത്.

ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട ഗുര്‍കീരത് സിംഗ്, പരിക്കേറ്റ് സ്‌പെയിനില്‍ ചികില്‍സയില്‍ തുടരുന്ന അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ സ്പാനിഷ് താരം അല്‍ബേര്‍ട്ടോ നോഗ്വേര എന്നിവര്‍ ഇല്ലാതെയാകും ഇന്ന് മുംബൈ മൈതാനത്ത് ഇറങ്ങുന്നത്.

കണക്കുകളിലെ കളികള്‍ മുംബൈയ്ക്ക് അനുകൂലമാണ്. എന്നാല്‍ കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഏറെ മാറ്റങ്ങളോയൊണ് ടീം നോര്‍ത്ത് ഈസ്റ്റ് ഇന്നു മത്സരത്തിനിറങ്ങുന്നത്. ഇരു ടീമുകളും പുതിയ ഐഎസ്എല്‍ സീസണ് വിജയത്തോടെ തുടക്കം കുറിക്കാനാകും ഇന്നു മൈതാനത്തിറങ്ങുക.

ടീം ഇങ്ങനെ

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്: മിച്ചു മിര്‍ഷാദ്, ഹിര മൊണ്‍ഡല്‍, അഷീര്‍ അക്തര്‍, മിഷല്‍ സബാക്കോ, ദിനേഷ് സിംഗ്, മൊഹമ്മദ് അലി ബെമാമ്മര്‍, ഫല്‍ഗുനി സിംഗ്, മണ്‍വീര്‍ സിംഗ്, റൊമയ്ന്‍ ഫിലിപ്പൊട്ടു, നെസ്റ്റര്‍ അല്‍ബിയ, പാര്‍ത്തിബ് ഗൊഗോയ്.

മുംബൈ സിറ്റി: ഫുര്‍ബ ലചെന്‍പ, രാഹുല്‍ ഭേക്കേ, റോസ്റ്റിന്‍ ഗ്രിഫിത്‌സ്, മെഹ്താബ് സിംഗ്, അകാഷ് മിശ്ര, അപുയ്, യോല്‍ വാന്‍ നീഫ്, ലാലിയന്‍ചുവാല ചാങ്ക്‌തേ, ഗ്രെഗ് സ്റ്റുവര്‍ട്ട്, ബിപിന്‍ സിംഗ്, ജോര്‍ജ് പെരെയ്‌റ ഡിയ്‌സ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.