ഭരണ നേട്ടങ്ങള്‍ പറയാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖലാ അവലോകനം ഇന്ന് മുതല്‍

 ഭരണ നേട്ടങ്ങള്‍ പറയാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖലാ അവലോകനം ഇന്ന് മുതല്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന സര്‍ക്കാരിന്റെ മേഖലാതല അവലോകന യോഗങ്ങള്‍ ഇന്ന് തുടങ്ങും. ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും പദ്ധതി നിര്‍വഹണം ഉറപ്പാക്കുകയും ജില്ലകളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയുമാണ് യോഗത്തിന്റെ ലക്ഷ്യം. യോഗത്തില്‍ ക്രമസമാധാന പ്രശ്നങ്ങളും അവലോകനം ചെയ്യും.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളിലേക്കിറങ്ങി മുഖം മിനുക്കാന്‍ തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍. മേഖലാ അവലോകന യോഗങ്ങളിലൂടെയും മണ്ഡലം സദസിലൂടെയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നതും അതുതന്നെയാണ്. നാല് മേഖലാതല അവലോകന യോഗങ്ങളിലെ ആദ്യത്തെ യോഗമാണ് ഇന്ന് തിരുവനന്തപുരത്ത് ചേരുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗം രാവിലെ ആരംഭിച്ച് ഉച്ച വരെ നീളും. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തില്‍ പ്രമുഖ പദ്ധതികളുടേയും പരിപാടികളുടേയും അവലോകനമാണ് പ്രധാന അജണ്ട. ഒപ്പം ഓരേ ജില്ലയിലെയും വികസന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനുമുള്ള ചര്‍ച്ചകളും നടക്കും. ഉച്ചയ്ക്ക് ശേഷം പൊലീസ് ഓഫിസര്‍മാരുടെ യോഗം ചേര്‍ന്ന് ക്രമസമാധാന പ്രശ്നങ്ങളും അവലോകനം ചെയ്യും.

പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ മേഖലാതല അവലോകന യോഗം 29ന് തൃശൂരിലാണ് ചേരുന്നത്. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗങ്ങള്‍ ഒക്ടോബര്‍ മൂന്നിന് എറണാകുളത്തും നടക്കും. കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം ഒക്ടോബര്‍ അഞ്ചിന് ചേരും. ഇതിന്റെ തുടര്‍ച്ചയായി നവംബറിലാണ് ജനസമ്പര്‍ക്കം ലക്ഷ്യമിട്ടുള്ള മണ്ഡലം സദസുകള്‍ നടക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.