മുംബൈ: ബോളിവുഡ് താരറാണിയായിരുന്ന വഹീദ റഹ്മാന് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം. ഇന്ത്യന്‍ സിനിമക്ക് നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
എണ്‍പത്തഞ്ചുകാരിയായ വഹീദ റഹ്മാനെ രാജ്യം പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ പരമോന്നത ബഹുമതിയാണ് ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം.
പ്യാസ, കാഗസ് കേ ഫൂല്‍, ചൗദവി കാ ചാന്ത്, സാഹേബ് ബീവി ഓര്‍ ഗുലാം, ഗൈഡ്, ഘാമോഷി എന്നിവയാണ് വഹീദ റഹ്മാന്റെ ശ്രദ്ധേയ ചിത്രങ്ങള്‍. അഞ്ച് നൂറ്റാണ്ട് നീണ്ട അഭിനയ സപര്യയില്‍ നിരവധി വ്യത്യസ്തങ്ങളായ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ 1938 ഫെബ്രുവരി മൂന്നിനാണ് വഹീദാ റഹ്മാന്‍ ജനിച്ചത്. 1955ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം രോജുലു മാരായിയിലൂടെയാണ് അരങ്ങേറ്റം. നൂറോളം ചിത്രങ്ങില്‍ അഭിനയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.