ഇഡിയുടെ വിശാല അധികാരം: പുനപ്പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീം കോടതി

 ഇഡിയുടെ വിശാല അധികാരം: പുനപ്പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിശാല അധികാരം നല്‍കുന്ന വിധിക്കെതിരായ പുനപ്പരിശോധന ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസുമാരായ സഞ്ജയ് കൃഷ്ണ കൗള്‍, സഞ്ജീവ് ഖന്ന, ബേലാ ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ഒക്ടോബര്‍ 18 മുതല്‍ വാദം കേള്‍ക്കും.

ഇഡിക്ക് വിശാലമായ അധികാരം നല്‍കിക്കൊണ്ട് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പുറപ്പടുവിച്ച ഉത്തരവിലെ രണ്ട് വിഷയങ്ങളില്‍ പുനപ്പരിശോധന ആവശ്യമാണെന്നായിരുന്നു 2022ല്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയത്.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇഡിയുടെ രഹസ്യ എഫ്ഐആര്‍, ഇഡി കേസില്‍ പ്രതിയാകുന്ന ഒരാള്‍ നിരപരാധിയാണെന്ന് തെളിയിക്കേണ്ടത് പ്രതിയുടെ ഉത്തരവാദിത്തമാണെന്ന വ്യവസ്ഥ, ജാമ്യം ലഭിക്കാനുള്ള കര്‍ശന ഇരട്ട വ്യവസ്ഥകള്‍ എന്നിവ സുപ്രീം കോടതി പുനപ്പരിശോധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.